Spread the love

 

 

 

അങ്ങനെയൊരു യുവതിയെ അറിയാം. കെഎസ് യു പരിപാടിക്ക് 5000 രൂപ തന്നു. ഇവിടെ കോടതി ഉണ്ട് സത്യം തെളിയും വേട്ടയാടിയവര്‍ അന്ന് മാപ്പെങ്കിലും പറയണം . ഫെന്നി നൈനാന്‍

പത്തനംതിട്ട : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ യുവതിയെ അറിയാമെന്ന് രാഹുലിന്റെ സുഹൃത്തും കെഎസ്യു നേതാവുമായ ഫെനി നൈനാന്‍. യുവതി എസ്‌ഐടിക്ക് നല്‍കിയ മൊഴിയില്‍ ഫെനി നൈനാന്റെ പേരും ഉണ്ടായിരുന്നു. ഫെനി രാ ഹുലിനെ പുകഴ്ത്തി സംസാരിച്ചെ ന്നും ഫെനി പറഞ്ഞിട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് രാ ഹുലിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു.

തുടര്‍ന്നാണ് ഫെനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.എനിക്ക് അങ്ങനെ ഒരു സ്ത്രീ യെ അറിയാം. കെഎസ്യു നട ത്തിയ പരിപാടിക്ക് 5000 രൂപ തന്നിട്ടുണ്ട്. പണം തന്ന ദിവസംതന്നെ അവരുടെ പേരുള്‍പ്പെടുത്തി, അവരെടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ച് ഇന്‍സ്റ്റഗ്രാ മില്‍ സ്റ്റോറി ഇട്ടിരുന്നു. എന്നാല്‍, അവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്‌തെന്ന വിവരം അതിശയമായി തോന്നി. കാരണം, ഈ അതിജീവിത 2025 നവംബര്‍ വരെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്,’ -ഫെനി പോസ്റ്റില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയില്‍ തെളിവായി കൊടുക്കാന്‍ ഈ കേസ് വാദിക്കുന്ന ശാസ്തമംഗലം അജിത് സാറിനും അദ്ദേഹത്തിന്റെ ജൂനിയര്‍ ശേഖര്‍ സാറിനും കൊടുത്തിട്ടുണ്ട്. അവര്‍ അത് കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മൂന്നാമത്തെ പരാതി വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വലിയ രീതിയിലുള്ള മാധ്യമവിചരണയാണ് നടക്കുന്നത്. ഇതിലെ സത്യം അറിയാവുന്ന ഞാന്‍ അത് മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്ക് വച്ചു. എന്നാല് അതില്‍ രാഹുലിന് അനുകൂലമായ കാര്യങ്ങള്‍ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലില്‍ കൊടുക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞു. . അവര്‍ക്ക് വേണ്ടത് അവരുടെ അജണ്ടയ്ക്ക് പറ്റുന്ന കാര്യങ്ങള് മാത്രമാണ്. അല്ലാതെ വാര്‍ത്തകള്‍ അല്ല.

അതുപോലെ രണ്ടാമത് വന്ന പരാതിയില്‍ രാഹുല്‍ എംഎല്‍എ ഒരു പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് കൊടുത്തത് ഞാന്‍ ഓടിക്കുന്ന കാറില്‍ ആയിരുന്നു എന്നാണ് പരാതിയില്‍. കേട്ടാല്‍ വളരെ ഗൗരവമുള്ള കുറ്റകൃത്യം. ആ കേസ് വന്നപ്പോള്‍ തന്നെ ഞാന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞതാണ് അങ്ങനെ ഒരു സംഭവം ഒരിക്കലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല , അത് കൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒരു പെണ്‍കുട്ടിയെ അറിയില്ലെന്ന്.
അതുമായി ബന്ധപ്പെട്ട് എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചു. എന്നിട്ട് അറസ്റ്റ് പോലും ചെയ്തില്ല. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ എത്തിച്ച് കൊടുത്തു എന്ന ഗൗരവമായ ആരോപണം ഉള്ള എന്നെ അറസ്റ്റ് ചെയ്യാത്തത് എന്താണ് ? ഒരു തെളിവും ഇല്ലാത്തത് കൊണ്ടാണെന്ന് ഉറപ്പാണല്ലോ. അല്ലാതെ പോലീസ് എന്നെ സഹായിച്ചത് അല്ലല്ലോ ?
ഏതെങ്കിലും മാധ്യമങ്ങള്‍ അത് ചര്‍ച്ച ചെയ്‌തോ ?

ധാര്‍മികമായി രാഹുല്‍ എംഎല്‍എ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാന്‍ ഞാന്‍ ആളല്ല. എന്നാല് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്തായാലും മാധ്യമങ്ങള്‍ അവരുടെ അജണ്ട വച്ച് കര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകൂ. കല്ലെറിയുന്നവര്‍ കല്ലെറിയൂ. ഇമോഷണല്‍ കഥകള്‍ മെനയുന്നവര്‍ അത് ചെയ്യൂ. പിആര്‍ കാപ്പി കുടിക്കുന്നവര്‍ അത് ചെയ്യൂ.പക്ഷേ ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവര്‍ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണം’