യുകെ യിൽ കെയർ ഗിവർ ആയി ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 88 ഓളം ഉദ്യോഗാർത്ഥികളുടെ കൈയിൽനിന്നും 7 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ ഓരോ വ്യക്തിയിൽനിന്നും തട്ടിയെടുത്ത് രണ്ടുവർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു
10 കോടിയിലധികം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. സി.കെ. എന്ന സൂരജ്, കണ്ണൂർ ജില്ലയിൽ ആലക്കോട്, കരുവഞ്ചാൽ വെള്ളാട്ട് സ്വദേശിയാണ് കർണാടകത്തിലെ മംഗലാപുരത്ത് പ്രവർത്തിച്ചുവരുന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. നവമാധ്യമങ്ങളിൽ സ്വാധീനിച്ചത് ഇവരെ പരസ്യങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കാൻവേണ്ടി അഡ്വാൻസായി പണം ആവശ്യമില്ല എന്നത് ഉദ്യോഗാർത്ഥികളെ കൂടുതൽ ആകർഷിക്കാൻ ഇടയായി ശേഷം ഒരു വിദേശ വനിതയെകൊണ്ട് ഇന്റർവ്യൂ നടത്തി വിജയിച്ചതായി അറിയിപ്പ് നൽകി. തുടർന്ന് ചില രേഖകൾ നൽകിയശേഷം പണം ആവശ്യപ്പെട്ടതനുസരിച്ചാണ് നൽകിയത്.
എന്നാൽ ഇത് വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോൾ പല ഒഴിവുകഴിവ് പറഞ്ഞു മാസങ്ങൾ തള്ളിനീക്കി വീണ്ടും ഉദ്യോഗാർത്ഥികൾ എല്ലാവരും ഒത്തുകൂടി പണം ആവശ്യപ്പെട്ടപ്പോൾ മൂന്ന് മാസത്തിനു ശേഷമുള്ള കാലാവധിവെച്ച് എല്ലാ ഉദ്യോഗാർത്ഥികൾക്കും ചെക്ക് നൽകുകയായിരുന്നു. എന്നാൽ ഈ ചെക്ക് ബാങ്കിൽ സമർപ്പിച്ചപ്പോൾ അക്കൗണ്ടിൽ ആവശ്യമായ പണം ഇല്ലായെന്ന അറിയിപ്പാണ് ലഭിച്ചത് ഈ സമയംകൊണ്ട് ജോസഫ് സി.കെ എന്ന സൂരജ് വിദേശത്തു കടന്നതായി അറിയാൻ കഴിഞ്ഞു.
പണം നിക്ഷേപിച്ചിട്ടുള്ള എല്ലാവരും കേരളത്തിലെ വിവിധ ജില്ലകളിലുള്ള പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് (FIR) ഇട്ടിട്ടുള്ളതാകുന്നു എന്നാൽ ഇത് ഇപ്പോൾ ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒരു വർഷം കഴിഞ്ഞിട്ടും തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാത്തത് ആശങ്കപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട് അനുദിന ജീവിതാവശ്യങ്ങൾക്കുപോലും അനുഭവിക്കുന്നവരാണ് എല്ലാ ഉദ്യോഗാർത്ഥികളും ഈ സാഹചര്യത്തിൽ കേസ് ശക്തമായ നിയമ നടപടികളിലൂടെ ഇയാളെ വിദേശത്തു നിന്നും നാട്ടിലെത്തിക്കണമെന്നും നിക്ഷേപകർക്ക് പണം തിരികെ കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുള്ള ആവശ്യമാണ് നിക്ഷേപകർ ഇപ്പോൾ ഉയർത്തുന്നത്.

