തിരുവനന്തപുരം: മഞ്ജു വാര്യരെ പ്രശംസിച്ച് നടൻ ജയചന്ദ്രൻ കൂട്ടിക്കൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം
മടിപിടിച്ചിരിക്കുന്നവർക്കും പൊരുത്തപ്പെടാനാകാത്ത ബന്ധങ്ങളിൽ തുടരുന്നവർക്കും മഞ്ജു ഒരു വേറിട്ട മാതൃകയാണെന്ന് അദ്ദേഹം കുറിച്ചു.
മാസമുറയും പിസിഓഡിയും പോലുള്ള ശാരീരിക കാരണങ്ങൾ പറഞ്ഞ് മടിപിടിച്ചിരിക്കുന്ന സ്ത്രീകൾക്ക് മഞ്ജു വാര്യർ ഒരു അപവാദമാണെന്ന് ജയചന്ദ്രൻ പറയുന്നു. കഠിനാധ്വാനത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ മഞ്ജുവിന്റെ പോരാട്ടവീര്യത്തെ അദ്ദേഹം എടുത്തുപറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ.., ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി;
മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) ‘ഉണ്ടെങ്കിൽ’ അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!… NB: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാർത്ഥം എഴുതുന്നത്!

