ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് വിശാഖപട്ടണത്ത് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ട്രെയിനിലെ ബി1, എം2 കോച്ചുകള്‍ക്കാണ് തീപിടിച്ചത്. അപകടമുണ്ടായ ഉടന്‍ ഇരുകോച്ചിലെയും യാത്രക്കാരെ ഒഴിപ്പിച്ചു. പിന്നീട് നടന്ന പരിശോധനയില്‍ ഒരാളുടെ മൃതദേഹം ലഭിക്കുകയായിരുന്നു. തിങ്കള്‍ പുലര്‍ച്ചെ 12.45ഓടെ വിശാഖപട്ടണത്തിന് 66 കിലോമീറ്റര്‍ മാറി അനകപള്ളി ജില്ലയിലെ യാലമന്ചിലി എന്ന റെയില്വെസ്റ്റേഷന് അടുത്തുവച്ചാണ് യാത്രക്കിടെ ട്രെയിനില്‍ തീ പടര്‍ന്നത്
ഒരു കോച്ചില്‍ 82 പേരും മറ്റൊന്നില്‍ ഈ സമയം 76 യാത്രക്കാരും ഉണ്ടായിരുന്നു. ഉടന്‍ എല്ലാവരെയും ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആന്ധ്ര സ്വദേശിയായ ചന്ദ്രശേഖര്‍ സുന്ദരം എന്നയാളാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കത്തിനശിച്ച കോച്ചിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്രയുംപെട്ടെന്ന് അയക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ രണ്ട് ഫൊറന്‍സിക് ടീം കോച്ചുകളില്‍ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

