Spread the love

എല്ലാ പ്രണയവും വിവാഹത്തിൽ എത്തണമെന്നില്ല. പലപ്പോഴും പരസ്പരം മനസ്സിലാക്കി പിരിയുന്നവരും തുടർന്ന് സൗഹൃദം തുടരുന്നവരും എല്ലാം നമ്മുക്ക് ചുറ്റിനുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സൗഹൃദം ഒരു യുവതിക്ക് വിനയായതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സംഭവം ഇന്തോനേഷ്യയിലാണ്.

വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ മുന്‍ കാമുകനെ യുവതി കാണാനെത്തി. തുടർന്ന് ഇയാളെ ചുംബിക്കാന്‍ ശ്രമിച്ചു ഇതോടെ വധു വിഷയത്തില്‍ ഇടപ്പെട്ടു.

വിഡിയോയിൽ വരന്റെ അരികിലേക്ക് ഒരു യുവതി വരികയും കയ്യില്‍ ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ വധു യുവതിയുടെ മുടിക്കുത്തിനു പിടിച്ച് നിലത്തേക്ക് വലിച്ചിടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമമാധ്യമത്തിൽ ലഭിക്കുന്നത്.