Spread the love

കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫിന്റെ തിരിച്ചുവരവിന് കളം ഒരുക്കിയ ചാണ്ടി ഉമ്മന് അഭിനന്ദനവുമായി സഹോദരി മറിയം ഉമ്മന്‍. മന്ത്രി വി.എന്‍ വാസവന്റെ നാടായ പാമ്പാടി അടക്കം എട്ടില്‍ ഏഴു പഞ്ചായത്തിലും യുഡിഎഫിന് വന്‍ വിജയം. എട്ടു പഞ്ചായത്തുകളില്‍ നിന്നുള്ള ബ്ലോക് ഡിവിഷന്‍ സ്ഥാനാര്‍ഥികളും വിജയിച്ചു.

ചാണ്ടി ഉമ്മന്‍ ശൈലിയായിരുന്നു പ്രചാരണം. ബൈക്ക് റാലിയടക്കമുള്ള റോഡ് ഷോകളിലൂടെ ചാണ്ടി ഉമ്മന്‍ തിളങ്ങി. ഇതേ രീതിയില്‍ തന്നെ മറ്റു പഞ്ചായത്തുകളിലും നേരിട്ടുള്ള പ്രചാരണം ശക്തമാക്കി. ശബരിമല സ്വര്‍ണക്കൊള്ളയും വികസന മുരടിപ്പും ചര്‍ച്ചയാക്കി.

 

മറിയം ഉമ്മന്റെ ഫേസ് ബുക്ക് പോസ്റ്റ്

“അപ്പയുടെ അനുഗ്രഹവും യുഡിഎഫ് പ്രവർത്തകരുടെ ആത്മാർത്ഥതയുള്ള പ്രവർത്തനവും പുതുപ്പള്ളിയിൽ ഒരിക്കൽ കൂടി സമാനതകളില്ലാത്ത ചരിത്രം എഴുതിയിരിക്കുകയാണ്. രാപകൽ ഭേദമില്ലാതെ ചാണ്ടി നടത്തിയ മുന്നൊരുക്കത്തിനും നിസ്വാർത്ഥമായ പരിശ്രമങ്ങൾക്കും മികച്ച ഫലമുണ്ടായെന്നത് അഭിമാനവും സന്തോഷവും വർധിപ്പിക്കുന്നു.

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ 8-ൽ 7 പഞ്ചായത്തുകളിലും ഐതിഹാസിക വിജയമാണ് ഉണ്ടായത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വലിയ തരംഗം ഉണ്ടായി”.

എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഈ പിന്തുണയ്ക്ക്, പ്രാർത്ഥനകൾക്ക് ഹൃദയം നിറഞ്ഞ നന്ദി