Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഉടൻ. 6 പ്രതികളുടെ ശിക്ഷാവിധിയാണ് ഇപ്പോൾ പ്രഖ്യാപിക്കുക. പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്.

അതേസമയം വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനി കോട‌തിയെ അറിയിച്ചു. സുനിൽകുമാര്‍ ഭാവഭേദമൊന്നുമില്ലാതെയാണ് കോടതിയോട് സംസാരിച്ചത്. രണ്ടാം പ്രതി മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് കോടതിയിൽ നിന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന് പറയുന്നത്.

അതിനിടെ മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു.