Spread the love

കൊല്ലം: കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. ദേശീയപാതയുടെ പാർശ്വ ഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഇതേ തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സംഭവത്തിൽ സ്കൂൾ ബസും മൂന്ന് കാറുകളും തകർന്ന സർവീസ് റോഡിലെ വിള്ളലിൽ കുടുങ്ങി. വൈകിട്ട് 3.55ഓടെയായിരുന്നു സംഭവം.

ശിവാലയ കൺസ്ക്ട്രക്ഷൻസിനാണ് ദേശീയപാതയുടെ നിർമാണ ചുമതലയുള്ളത്. അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. നിർമാണത്തിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.