അനുവാദമില്ലതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗിക അതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി സമ്മതമില്ലാതെ ഫോണില്‍ ഫോട്ടോ എടുത്തയാള്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എന്‍.കോടീശ്വര്‍ സിങ്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീര്‍പ്പ്. ഹര്‍ജിക്കാരി സുഹൃത്തിനും ജോലിക്കാര്‍ക്കുമൊപ്പം ഒരു സ്ഥലത്തു പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വിഡിയോയും പകര്‍ത്തിയെന്നുമാണ് കേസ്.
സ്വകാര്യ കൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളില്‍ ചിത്രമെടുക്കുന്നത് ഐപിസി സെക്ഷന്‍ 354 സിയുടെ പരിധിയില്‍ വരില്ലെന്നാണു കോടതി നിരീക്ഷിച്ചത്. അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹര്‍ജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 2020 ല്‍ കൊല്‍ക്കത്തയിലാണു കേസിനാസ്പദമായ സംഭവം നടന്നത്.സ്വകാര്യ പ്രദര്‍ശിക്കപ്പെടുകയോ അത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോ ആയ സ്ഥലത്ത് ഒരു വ്യക്തിയെ നിരീക്ഷിക്കുന്നത് മാത്രമേ സ്വകാര്യ കൃത്യപരിധിയില്‍ വരൂ എന്നാണ് കോടതി നിരീക്ഷിച്ചത്.സ്വകാര്യത ഉറപ്പാക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കുന്ന ഇത്തരത്തിലുളള നീക്കം നടന്നാല്‍ അത് കടന്നുകയറ്റമാകും.

