Spread the love

പിഎംശ്രീയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി പാലമായി പ്രവര്‍ത്തിച്ചതില്‍ സിപിഐക്ക് അതൃപ്തി. ഇക്കാര്യത്തില്‍ അഭിപ്രായം പരസ്യമാക്കിയില്ലെങ്കിലും സിപിഎം പ്രതികരിക്കട്ടെ എന്ന നിലപാടിലാണ് സിപിഐ ദേശീയ നേതൃത്വം. ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ഇക്കാര്യം വ്യ്ക്തമാക്കി കഴിഞ്ഞു.കേരളം പിഎംശ്രീയില്‍നിന്നു പിന്‍മാറിയതെന്നും ചര്‍ച്ചകളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ബ്രിട്ടാസാണു പാലമായതെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എ

കേരളത്തിന് കേന്ദ്രവിഹിതം ലഭിക്കാന്‍ എംപി എന്ന നിലയില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുമെന്നു രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. തടഞ്ഞുവച്ച എസ്എസ്എ ഫണ്ട് ലഭ്യമാക്കണമെന്നാണു രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി കേന്ദ്രമന്ത്രിമാരെ കാണുന്നതു തന്റെ ചുമതലയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു

കേരളത്തിനു സമഗ്ര ശിക്ഷാ ഫണ്ട് ലഭിക്കാനാണു ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്നും അതിനെ വളച്ചൊടിക്കുന്നതു രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. കേരളത്തെ സംബന്ധിച്ച് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണു മലയാളികളായ രണ്ടു കേന്ദ്രമന്ത്രിമാര്‍. ബ്രിട്ടാസിനൊപ്പവും അല്ലാതെയും കേന്ദ്രമന്ത്രിയുമായി താന്‍ ചര്‍ച്ച നടത്തിയപ്പോള്‍, പിഎം ശ്രീ അംഗീകരിക്കുമ്പോള്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കണമെന്നു കേന്ദ്രമന്ത്രി വ്യവസ്ഥ വച്ചിരുന്നില്ല.

അതേ സമയം താന്‍ കേന്ദ്രമന്ത്രിയേക്കാള്‍ താന്‍ വിശ്വസിക്കുന്നത് ബ്രിട്ടാസിനെയാണെന്ന്് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി