by POLITICAL DESK
തദ്ദേശ തെരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് എമ്മിനും ജോസ് കെ മാണിക്കും നിര്‍ണായകം.കത്തോലിക്ക മേഖലകളില്‍ സിപിഎം രണ്ടില തണലിലാണ്. കഴിഞ്ഞ നിയമസഭയിലെ ഇടതു തരംഗത്തിലേക്ക് നയിച്ച ഘടകകക്ഷിക്ക്് പാലാ എന്ന ഹൃദയഭൂമി നഷ്ടമായി. ഹൃദയഭൂമിയിലെ പരാജയത്തിന്റെ വേദന ഇനിയും പാര്‍ട്ടിയെ വിട്ടുമാറിയിട്ടില്ല.
കോട്ടയം : കേരള കോണ്‍ഗ്രസ് എം ന്റെ ശക്തിയെയും പിന്തുണയെയും എന്നും ഉയര്‍ത്തിക്കാട്ടുന്ന സിപിഎം തദ്ദേശ തിരഞ്ഞടുപ്പില്‍ കത്തോലിക്ക ശക്തികേന്ദ്രങ്ങളില്‍ കുഞ്ഞേട്ടനാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്് 30 ശതമാനത്തിലധികം സീറ്റുകളുടെ വര്‍ധനയാണ് പാര്ട്ടിക്കുളളത്്. പ്രത്യേകിച്ച്് കേരളത്തിലെ കത്തോലിക്ക ശക്തി കേന്ദ്രങ്ങളില്‍ സിപിഎം രണ്ടില തണലിലാണ്. പക്ഷേ രാഷ്ട്രീയമായി തദ്ദേശ തെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നിര്‍ണായകമായ രാഷ്ട്രീയ ചതുരംഗക്കളിയാണ്. യുഡിഎഫ് നല്കിയതിനേക്കാള് സീറ്റും പരിഗണനയും കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫില്‍ ലഭിക്കുന്നുണ്ടെന്ന് ചെയര്മാന് ജോസ് കെ. മാണി വ്യക്തമാക്കി ഇടത് ബാന്ധവം ശക്തിപ്പെടുത്താനാണ് നീക്കമെങ്കിലും വിജയിച്ചു വരുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ മുന്നണി മാറ്റമുള്‍പ്പെടെയുള്ള സാധൃതകള്‍ തള്ളികളയാനവില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു തരംഗത്തിലേക്ക്് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ാന്നിധ്യം സഹായിച്ചുവെങ്കിലും ചെയര്മാന് ജോസ് കെ മാണിയെ പാലായില്‍ വിജയിപ്പിക്കാനായില്ലെന്നത്് ഇന്നും മുന്നണി ബന്ധത്തിലെ പോറലായി അവശേഷിക്കുന്നു. ജോസ് കെ മാണിയുടെ പാലായിലെ പരാജയത്തെക്കുറിച്ച പാര്‍ട്ടിയും കേരള കോണ്‍ഗ്രസ് എമ്മും അന്വേഷിച്ചെങ്കിലും അതില്‍ പരസ്യമായ നടപടി ഒന്നും ഇതുവരെയും ഇല്ല. ഹൃദയഭൂമിയിലെ പരാജയത്തിന്റെ വേദന ഇനിയും പാര്‍ട്ടിയെ വിട്ടുമാറിയിട്ടില്ല.
2020 ല്‍, കോട്ടയത്ത് ഏകദേശം 860 വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസ് ശക്തി പരീക്ഷിച്ചു. ഇത്തവണ 1,026 സീറ്റുകളിലാണ് മത്സരിക്കുന്നത്് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രരെ ഉള്‍പ്പെടുത്തുമ്പോള്‍ അത് വര്‍ദ്ധിക്കും. ഇടുക്കിയില്‍, 187 സീറ്റുകളിലും പത്തനംതിട്ടയില്‍, ഏകദേശം 50 ഓളം സീറ്റുകളിലുമാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്നത്്.
യുഡിഎഫ് മുന്നണിയിലായിരുന്നപ്പോള്‍ ഇത്രയും പരിഗണനയും സീറ്റും ലഭിച്ചിട്ടില്ല. ആയിരത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എല്ലാ ജില്ലയിലും സാന്നിധ്യമറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിനു സാധിക്കുന്നുണ്ട്. യുഡിഎഫില്‍ സീറ്റ് ലഭിക്കുമ്പോള്‍ ഒപ്പം റിബലുകളെയും ലഭിക്കും. ഇപ്പോള്‍ അതില്ലന്നുള്ള ആശ്വാസത്തിലാണ് പാര്‍ട്ടി. കേരളാ കോണ്‍ഗ്രസിന് ഏറ്റവും പ്രധാനം പാലാ നഗരസഭയും കോട്ടയം ജില്ലാ പഞ്ചായത്തും ഇടതിനായി നിലനിര്‍ത്തുകയെന്നതാണ്.
ഇവിടങ്ങളില്‍ തകര്‍പ്പന്‍ വിജയം ലഭൃമായില്ലങ്കില് ഇടത് മുന്നണിയില്‍ പാര്‍ട്ടിയുടെ മേല്‍ക്കോയ്മ ചോദൃം ചെയ്യപ്പെടും.പാലായില്‍നിന്ന് അടുത്ത നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ജോസ് കെ മാണിക്ക് പാര്‍ട്ടിയുടെ കോട്ടയത്തെയും പാലായിലെയും വിജയം അനിവാരൃമാണ്.ജില്ലാ പഞ്ചായത്തില്‍ 5 സീറ്റുകളില്‍ മാണി – ജോസഫ് ഗ്രൂപ്പുകള്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഇതില്‍ അതിരമ്പുഴ ഡിവിഷനില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറ് മാറിവന്ന ജിം അലക്സും ജോസഫ് ജില്ലാ പ്രസിഡണ്ട് ജെയ്സണ്‍ ജോസഫും തമ്മിലാണ് പ്രധാന മത്സരം.മന്ത്രി വിഎന്‍ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരില്‍ ഉള്‍പ്പെടുന്ന അതിരമ്പുഴയിലെ വിജയം മാണി ഗ്രൂപ്പിനും ജോസഫ് ഗ്രൂപ്പിനും പ്രസ്റ്റീജാണ്.അതുകൊണ്ട് തന്നെ ഇരുമുന്നണിയിലെയും നേതാക്കള്‍ നേരിട്ട് തന്നെ പ്രചാരണത്തിനുണ്ട്. കോട്ടയം നഗരസഭയില്‍ മാണി ഗ്രൂപ്പ് മൂന്നു സീറ്റിലും സിപിഐ 5 സീറ്റിലും മത്സരിക്കുമ്പോള്‍ സിപിഎം 38 സീറ്റിലാണ് മത്സരരംഗത്തുള്ളത്. കോട്ടയം നഗരസഭയില്‍ മാണിഗ്രൂപ്പനെ ഒതുക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിന് മിന്നും പ്രകടനം കാഴ്ചവച്ക്കാന് സാധിച്ചില്ലങ്കില്‍ ഇടത് ബാന്ധവത്തില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയേറെയാണ്. റബര്‍ കര്‍ഷകരും മധൃവര്ഗ്ഗ ഭൂവുടമകളും ക്രൈസ്തവരുമുള്പ്പെടുന്ന കേരളാ കോണ്‍ഗ്രസ് അണികള്‍ക്ക് ഇടത് ബാന്ധവത്തേക്കാള്‍ താല്പരൃം യുഡിഎഫിനോടാണ്. സഭാ ബിഷപ്പുമാര്‍ക്കും ഈ നിലപാടാണുള്ളത്.
എയിഡഡ് സ്ക്കൂള് ഭിന്ന ശേഷി സംവരണ വിഷയത്തില്‍ സഭയുടെ ആവശൃങ്ങള്‍ ഇതുവരെയും പരിഹരിക്കാത്തതും സഭാ നേതൃത്വത്തിന് ഇടത് മുന്നണിയോട് ശക്തമായ അമര്‍ഷമുണ്ട്. ഈ വിഷയത്തില്‍ ജോസ് കെ മാണി മുന്നണിയില്‍ മുന്‍കൈ എടുത്ത് മന്ത്രി ശുവന്കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് ഓര്‍ഡോക്സ് സഭാ ബിഷപ്പുമാരും പ്രതികരിച്ചത്.എന്തായാലും തദ്ദേശ തെരഞ്ഞെടുപ്പ് വിജയം മാണി ഗ്രൂപ്പിന് വളരെ നിര്‍ണ്ണായകമാണ്. തിരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ജോസ് കെ മാണിക്ക് മുന്നണി ബന്ധത്തില്‍ പുനര്ചിന്തയുണ്ടായി കൂടെന്നില്ല. പാലാ നിലനിര്‍ത്തുക എന്ന വലിയ ലക്ഷ്യം കേരള കോണ്‍ഗ്രസിനുണ്ട്. രാഷ്ട്രീയ പരിഗണനകളില്‍ അതും പ്രതിഫലിക്കും.

