കോട്ടയം ജില്ലയിൽ ത്രിതല പഞ്ചായത്ത്/മുൻസിപ്പൽ തെരഞ്ഞെടുപ്പ് നേരിടാൻ എൽഡിഎഫ് പൂർണ്ണ സജ്ജമെന്ന് എൽഡിഎഫ് കൺവീനർ ലോപ്പസ് മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്ന പ്രവർത്തനം എൽഡിഎഫിലെ എല്ലാ ഘടക കക്ഷികളും ചേർന്ന് നല്ല നിലയിൽ നടത്തി.
ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുൻസിപ്പൽ വാർഡുകളും തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. ജില്ലാ എൽഡിഎഫ് എല്ലാ ഘടക കക്ഷികളുമായി ചർച്ച ചെയ്‌ത് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ തീരുമാനിച്ചത് പ്രഖ്യാപിക്കുകയാണ്. മുൻസിപ്പാലിറ്റികളിലും, ബ്ലോക്ക് പഞ്ചായത്തുകളിലും ചർച്ച പൂർത്തിയായിട്ടുണ്ട്.
സ്ഥാനാർത്ഥികളെ അതാത് സ്ഥലങ്ങളിൽ ഉടനെ പ്രഖ്യാപിക്കും. 71 ഗ്രാമ പഞ്ചായത്തുകളിലും ചർച്ച പൂർത്തീകരിച്ച് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വരികയാണ്.
നവംബർ 18,19 തീയതികളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ നോമിനേഷനുകൾ സമർപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
2025 തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ
1.പാമ്പാടി -ഡാലി റോയി
2.മുണ്ടക്കയം -കെ.രാജേഷ്
3.പുതുപ്പള്ളി -പ്രീതി എൽസാ ജേക്കബ്ബ്
4.കുറിച്ചി- സുമാ എബി
5.കുമരകം- അഡ്വ.അഗ്രിസ് സദാശിവൻ
6.തൃക്കൊടിത്താനം -മഞ്ചു സുജിത്ത്
7.തലയാഴം -ആനന്ദു ബാബു
8.വെള്ളൂർ -രഞ്ചുഷ ഷൈജി
9.പൊൻകുന്നം -ബി.സുരേഷ് കുമാർ
10.കാഞ്ഞിരപ്പള്ളി -ജോളി മടുക്കക്കുഴി
11.എരുമേലി -ഷിജിമോൾ തോമസ്
12.കിടങ്ങൂർ -നിമ്മി ട്വിങ്കിൾ
13.ഉഴവൂർ -ഷിബി മത്തായി
14.കടുത്തുരുത്തി -സൈനമ്മ ഷാജു
15.വൈക്കം -എം.കെ.രാജേഷ്
16.ഭരണങ്ങാനം -പെണ്ണമ്മ ജോസഫ്
17.കങ്ങഴ -ഹേമതല പ്രേംസാഗർ
18.കുറവിലങ്ങാട് -പി.സി.കുര്യൻ
19.പൂഞ്ഞാർ -മിനി സാവിയോ
20.അതിരമ്പുഴ -ജിം അലക്‌സ്
21.വാകത്താനം -ഡോ.ജയ്മോൻ പി ജേക്കബ്ബ്
22.തലനാട് -അമ്മണി തോമസ്
23.അയർക്കുന്നം -ജിലു ജോൺ (പൊതു സ്വതന്ത്ര)

