കോട്ടയം: സമുദായ സംഘടനയ്ക്ക് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ്റെ തിരഞ്ഞെടുപ്പ് ചട്ടം ബാധകമാക്കിക്കൊണ്ട് NSS ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കരയോഗങ്ങൾക്കും താലൂക്ക് യൂണിയൻ സമിതികൾക്കും നൽകിയ സർക്കുലർ ജനറൽ സെക്രട്ടറിയുടെ വിവര ദോഷം വിളിച്ചറിയിയ്ക്കുന്നതാണ്.
/
നാളിതുവരെ കേട്ടുകേൾവിയില്ലാത്ത വിഷയത്തിൽ ഒരു സർക്കുലർ ഇറക്കി NSS ജനറൽ സെക്രട്ടറി നായർ സമുദായ അംഗങ്ങളെഅപമാനിച്ചിരിയ്ക്കുകയാണെന്ന് NSS മോചന കർമ്മ സമതി ആരോപിച്ചു.
സമദൂരം കൈവെടിഞ്ഞ് ഇടത്തോട്ട് ചാഞ്ഞപ്പോൾ NSS സർക്കാർ സ്ഥാപനമായോ എന്നാണ് കേരള ജനത ചോദിയ്ക്കുന്നത്.
ജനറൽ സെക്രട്ടറിയ്ക്ക് അധികാര ഭ്രാന്തിനാൽ സമനില നഷ്ടപ്പെട്ടോ എന്നും സമൂഹം സംശയിയ്ക്കുന്നു.
അഹങ്കാരം,ധാർഷ്ട്യം, കുടുംബാധിപത്യംതുടങ്ങിയ സ്വഭാവങ്ങളാൽ മുഖൃമന്ത്രിയുടെ കാറ്റഗറിയാണെങ്കിലും പിണറായി മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയും,
ജനറൽ സെക്രട്ടറി കേവലം 6000 കരയോഗങ്ങളിലെ 15 ലക്ഷത്തോളം വരുന്ന സമുദായ അംഗങ്ങളുടെ പ്രതിനിധിയുമാണ്.
NSS ന് പുറത്ത് ഏകദേശം 25 ലക്ഷം നായന്മാർ കൂടിയുണ്ടെന്ന വസ്തുത ഓർക്കണം.
എന്തായാലും തദ്ദേശഭരണ തിരഞ്ഞെടുപ്പ് സർക്കുലർ ശുദ്ധ പരിഹാസ്യമാണ്.
NSS ആസ്ഥാന നിയമോപദേശകർ ഈ മരമണ്ടൻ ഉപദേശമാണ് ജനറൽ സെക്രട്ടറിക്ക് നൽകിയത്.
കരയോഗങ്ങളും താലൂക്ക് യൂണിയനുകളും താങ്കളുടെ കമ്മ്യൂണിസ്റ്റ് മത പ്രവേശനം ചർച്ച ചെയ്യാതിരിയ്ക്കാനുള്ള ഒരു കുനിഷ്ട് ബുദ്ധിയും ഈ മണ്ടൻ സർക്കുലറിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും ഞങ്ങൾക്കറിയാം.അപമാനകരമായ ഈ സർക്കുലർ അടിയന്തിരമായി പിൻവലിയ്ക്കണം.
ആഗോള തലത്തിലുള്ള മുഴുവൻ നായർ സമുദായ അംഗങ്ങൾക്കും ഒരു സർക്കുലർ വരുത്തി വച്ച മാനക്കേടിൽ ആഗോള തലത്തിലുള്ള മുഴുവൻ നായർ സമുദായ അംഗങ്ങൾക്കും വേണ്ടി NSS മോചന കർമ്മ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി NSS മോചന കർമ്മ സമിതി ചെയർമാൻ മുക്കാപ്പുഴ നന്ദകുമാർ അറിയിച്ചു.

