Spread the love

കോട്ടയം: ആര്‍എസ്എസ് ഗണഗീത വിവാദ പശ്ചാത്തലത്തില്‍ ഗണഗീതം പാടിയ വീഡിയോയുമായി ബിജെപി നേതാവ് എന്‍.ഹരി. എറണാകുളം -ബാംഗ്‌ളൂര്‍ വന്ദേഭാരത് ഉദ്ഘാടന വേളയില്‍ സ്‌കൂള്‍ കുട്ടികള്‍ ഗണഗീതം ആലപിച്ചത് വിവാദമായിരുന്നു. ഇതെക്കുറിച്ച് മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ശിവന്‍കുട്ടിയെ വിമര്‍ശിക്കുന്ന പ്രസ്താവനയും ഹരി പുറപ്പെടുവിച്ചു.

STATEMENT

കോട്ടയം : സി.പി. എം സര്‍ക്കാര്‍ അംഗീകരിച്ച ദേശഭക്തിഗാനങ്ങളുടെ ലിസ്റ്റ് എത്രയും പുറത്തുവിടണമെന്ന് ബിജെപി നേതാവ് എന്‍. ഹരി.വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങില്‍ എറണാകുളത്ത് ഗണഗീതം പാടിയത് ഭരണഘടനാ വിരുദ്ധമെന്നാണ് ചിലരുടെ കണ്ടെത്തല്‍. സതീശനും ശിവന്‍കുട്ടിക്കും ദേശഭക്തിയുടെ കാര്യം വരുമ്പോള്‍ ഒരേ സ്വരമാണ്.

അസാമാന്യ മെയ് വഴക്കവും നാവു വഴക്കവും ഉള്ള രാഷ്ട്രീയ നേതാവാണ് ശിവന്‍കുട്ടി എന്ന് ഇതിനകം തന്നെതെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് വിഷയത്തില്‍ മണിക്കൂറുകളില്‍ മലക്കം മറഞ്ഞതിന് കേരളം സാക്ഷിയാണ്. പി എം ശ്രീ സ്‌കൂള്‍ വിഷയത്തിലും ശിവന്‍കുട്ടിയെ നമ്മള്‍ കണ്ടതാണ്. നട്ടെല്ലിന്റെ സ്ഥാനത്ത് നല്ല വഴക്കമുള്ള മറ്റെന്തോ ആണെന്ന് സംശയിപ്പിക്കുന്ന രീതിയിലാണ് ശിവന്‍കുട്ടി.

ദേശഭക്തിഗാനം നിശ്ചയിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നല്ല. പതിറ്റാണ്ടുകളായി ആബാലവൃദ്ധം ജനങ്ങളുടെയും ഹൃദയത്തില്‍ പതിഞ്ഞ ഗാനമാണ് ഗണഗീതം. അത് കുട്ടികള്‍ പാടിയതിനെ വിവാദമാക്കി കുട്ടികളുടെ മനോവീര്യം
തകര്‍ക്കാന്‍ അനുവദിക്കില്ല. ഏതു വേദിയിലും ഗണഗീതമാലപിക്കാനുള്ളചങ്കൂറ്റം ലക്ഷക്കണക്കിനുള്ള പ്രവര്‍ത്തകര്‍ക്കുണ്ട്.

ആദ്യം നിലവിളക്ക് ഒഴിവാക്കി, ഗണപതിഹോമം നടത്തിയപ്പോള്‍ അത്യന്തം നിന്ദാപരമായി പെരുമാറി.
ചില ഗീതങ്ങള്‍ നിങ്ങള്‍ക്ക് മധുരമാകുമ്പോള്‍ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം സ്പന്ദിക്കുന്ന ഗാനത്തോടുള്ള അനാദരവിന്റെ കാരണം വ്യക്തം.

കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ മാതൃകാപരമായ സമീപനം കേരളം നിയമസഭയില്‍ കണ്ടതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ ഡെസ്‌കിന് മുകളിലൂടെ നടന്നും വലിച്ചെറിഞ്ഞും സൃഷ്ടിച്ച മഹാ മാതൃക തലമുറകള്‍ സ്മരിക്കും. ആ പാരമ്പര്യമുള്ള ശിവന്‍കുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോള്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോകും.

താമരശ്ശേരി ബിഷപ്പിനെതിരെ ഭീഷണി മുഴക്കി ഈരാറ്റുപേട്ട വിലാസമായി വന്ന കത്തിനെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ അത് അറിയാന്‍ നാടിനു താല്പര്യമുണ്ട്