Spread the love

ഉപ്പും മുളകിലൂടെ ശ്രദ്ധ നേടിയ താരമാണ് കേശു എന്ന അൽസാബിത്ത്. സ്‌ക്രീനിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന താരമാണ് എങ്കിലും അൽസാബിത്ത് കടന്നുവന്ന വഴികൾ സങ്കടം നിറഞ്ഞത് ആയിരുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ മകനെയും കൊണ്ട് ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നതായി അൽസാബിത്തിന്റെ ഉമ്മ ബീന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

മറ്റുള്ള കുട്ടികൾ കളിച്ചു നടക്കുന്ന പ്രായത്തിൽ ജോലി ചെയ്ത് കുടുംബത്തിന്റെ കടങ്ങൾ തീർക്കുകയും അമ്മയെ നോക്കുകയും ചെയ്തത് തന്റെ മകൻ ആണെന്ന് ആയിരുന്നു ബീനയുടെ തുറന്നു പറച്ചിൽ. അൽസാബിത്തിന്റെ ലോകം അമ്മ ബീനയാണ്. കുട്ടിക്കാലം മുതൽ ഒരുപാട് കഷ്ടപ്പാടുകൾ കണ്ടും അനുഭവിച്ചും വളർന്നതുകൊണ്ട് വ്യക്തമായ കാഴ്ചപ്പാടോടെയും ചിട്ടയോടെയുമാണ് അൽസാബിത്തിന്റെ ജീവിതം. ഇപ്പോഴിതാ മകനെ കുറിച്ച് അൽസാബിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഋഷി നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല, ഡ്രസിം ഗ് നോക്കേണ്ട, ഫാമിലി മാനാണ് ...

അൽസാബിത്ത് ഒരു രൂപപോലും അനാവശ്യമായി ചിലവഴിക്കാറില്ലെന്ന് അമ്മ ബീന പറയുന്നു. നിന്നെ കൊണ്ട് ഒരു ​ഗുണവും ഇല്ലല്ലോയെന്ന രീതിയിൽ ഞാൻ ഇതുവരേയും മോനോട് സംസാരിച്ചിട്ടില്ല. കൂടാതെ നീ സ്വന്തം കാലിൽ നിന്നശേഷം പെണ്ണ് കെട്ടിക്കോയെന്ന ഡയലോ​ഗും ഞാൻപറയാറില്ല. കാരണം അവൻ ഇപ്പോൾ തന്നെ സ്വന്തം കാലിലാണ് നിൽക്കുന്നത്

വാക്കുകളിങ്ങനെ,

മകന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി നിങ്ങൾ ഒരുമിച്ച് ജീവിച്ചോണമെന്ന് ഞാൻ അൽസാബിത്തിനോട് പറഞ്ഞിട്ടുണ്ട്. കാരണം ഞാൻ വേറെ വീട്ടിലേക്ക് മാറി താമസിക്കും. എപ്പോൾ എന്നെ കാണാൻ വരണമെന്ന് തോന്നുന്നുവോ അപ്പോൾ വരാം. എനിക്ക് അവരെ കാണണമെന്ന് തോന്നുമ്പോൾ അങ്ങോട്ടും ഞാൻ ചെല്ലും. അവർക്ക് അവരുടെ ലൈഫ്.

എനിക്ക് എന്റെ ലൈഫ്. എനിക്ക് ഒരുമിച്ച് നില്ക്കാൻ ഇഷ്ടം ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്. ഇഷ്ടം കൂടുതലുള്ളതുകൊണ്ടാണ്. വേറൊരു ഫാമിലിയിൽ നിന്നും ആ പെൺകുട്ടി വരുന്നയാളല്ലേ. ആ കുട്ടിയുടെ സ്വഭാവത്തിന് അനുസരിച്ച് നമുക്ക് ചിലപ്പോൾ മാറാൻ കഴിയണമെന്നില്ല. ആ കുട്ടിക്കും നമ്മുടെ സ്വഭാവം അനുസരിച്ച് മാറാൻ പറ്റണമെന്നില്ല‍. മിം​ഗിളായി വരാൻ തന്നെ കുറച്ചുനാൾ പിടിക്കും.‍

ഭാര്യയും ഭർത്താവും മാത്രം ആകുമ്പോൾ പെട്ടന്ന് മിം​ഗിളായി അവരുടെ ഇഷ്ടങ്ങളെ ജോയിൻ ചെയ്യും. അവരുടെ ഒപ്പം അച്ഛനും അമ്മയും ഉണ്ടെങ്കിൽ അതിന് കുറേ സമയം പിടിക്കും. അതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനിടയിൽ കിടന്ന് ആ വീട്ടിലെ ആൺകുട്ടി അനുഭവിക്കേണ്ടി വരും. എന്തിനാ അങ്ങനൊക്കെ. ഞാനൊരു സിംഗിൾ പേരന്റ് ആയതുകൊണ്ട് എനിക്ക് പോസ്സസീവ് അടിക്കാൻ ചാൻസ് കൂടുതലും ആണ്.