നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അർച്ചന കവി. നീലത്താമര എന്ന അരങ്ങേറ്റ ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. എം. ടി വാസുദേവൻ നായരുടെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ് സിനിമയാണ് നീലത്താമര. 1979 കാലഘട്ടത്തിൽ റിലീസ് ചെയ്‌ത മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്‌കരണമായിരുന്നു 2009ൽ റിലീസ് ചെയ്‌ത ഈ ചിത്രം. ഈ കഴിഞ്ഞ ദിവസം ആയിരുന്നു അർച്ചനയുടെ വിവാഹം. ഇപ്പോഴിതാ നിക്കിനെ അർച്ചന പരിചയപ്പെട്ടതെങ്ങനെ എന്നതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ഡേറ്റിങ് ആപ്പിലൂടെ പരസ്പരം പരിചയപ്പെട്ട് ജീവിതത്തിൽ ഒന്നാകുകയിരുന്നു താനെന്ന് അർച്ചന കവി പറയുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിഞ്ഞ ആളാണ് റിക്ക്. എല്ലാവർക്കും റിക്കിനെ പോലെ ഒരു മനുഷ്യനെ ജീവിതത്തിൽ ആവശ്യമെന്നും അർച്ചന കവി പറഞ്ഞു. ആദ്യം ഒരു തമാശക്ക് തുടങ്ങിയതാണ് എന്നാൽ താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ ആണ് റിക്കെന്നും അർച്ചന കവി പറയുന്നു.
ശെരിക്കും വെറുതെ ഒരു ടെെം പാസിന് മിണ്ടാം എന്ന രീതിയിലായിരുന്നു ഞങ്ങൾ. എന്നാൽ എങ്ങനെയോ ഞങ്ങൾ കണക്ടായി. എങ്ങനെയായിരിക്കും ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം എന്നതിലായിരുന്നു ഞങ്ങൾ മിണ്ടാൻ തുടങ്ങിയത്. തുടക്കത്തിലേ വലിയ കാര്യങ്ങളാണ് ഞങ്ങൾ സംസാരിച്ചത്.
എന്തുകൊണ്ടാണിങ്ങനെ എന്ന് എനിക്ക് തോന്നി. ഞാനെന്റെ എല്ലാ ട്രോമകളും എല്ലാ കാര്യങ്ങളും അവനോട് പങ്കുവെച്ചു. ഒരാളെ ഡേറ്റ് ചെയ്യുമ്പോൾ ഞാനെന്റെ എല്ലാ മോശം സ്വഭാവങ്ങളും ആദ്യമേ പറയും. എന്നിട്ട് ഞാൻ ഭാവങ്ങൾ നോക്കും. മെന്റൽ ഹെൽത്തിന്റെ കാര്യം പറയുമ്പോൾ അതിനിപ്പോൾ എന്താ, എല്ലാവർക്കും ഉള്ളതല്ലേ എന്ന് പറയും. പക്ഷെ ഒരു പാനിക്ക് അറ്റാക്ക് കാണുമ്പോൾ മൂന്നാമത്തെ സെക്കന്റിൽ ഫോൺ എടുത്ത് അവർ ഓടും. പറയാൻ എളുപ്പമാണ്. റിക്കും തുടക്കത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു.
ഒരു പരിധി വരെ ഞാനും അത് വിശ്വസിച്ചു. എന്നാൽ ഒരു മകളെ രാജകുമാരിയെ പോലെ പരിഗണിക്കണമെന്ന് എന്നോട് പറഞ്ഞ ഒരേയൊരു പുരുഷൻ റിക്ക് ആണ്. റിക്ക് മുമ്പ് വിവാഹം ചെയ്തിട്ടില്ല. എന്റേത് രണ്ടാം കെട്ടാണ്. റിക്കിന്റെ മാതാപിതാക്കൾ വളരെ നല്ലവരാണെന്നും അർച്ചന കവി വ്യക്തമാക്കി.

