ഉലകനായകന്‍ കമല്‍ഹാസന്റെ ബര്‍ത്ത്‌ഡേ ദിവസമായ നവംബര്‍ ഏഴിന് കമല്‍ഹാസന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വേട്ടയാട് വിളയാട് ബര്‍ത്ത്‌ഡേ സ്‌പെഷ്യലായി വീണ്ടും തീയേറ്ററിലെത്തും. റോഷിക എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി പവന്‍കുമാറാണ് ചിത്രം റീ റിലീസായി തീയേറ്ററിലെത്തിക്കുന്നത്.

ഗൗതം വാസുദേവ മേനോന്‍ കമല്‍ഹാസന്‍ ടീമിന്റെ ഏറ്റവും വലിയ ജനപ്രിയ ചിത്രമായിരുന്നു 2006ല്‍ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന ചിത്രം. രവിവര്‍മ്മന്റെ മികച്ച ഛായാഗ്രഹണം, ഹാരീസ് ജയരാജിന്റെ ഹിറ്റ് ഗാനങ്ങള്‍, കമല്‍ഹാസന്‍- ജ്യോതിക ടീമിന്റെ മികച്ച അഭിനയ പ്രകടനം, കോളിവുഡിലെ മികച്ച വില്ലനായ ഡാനിയേല്‍ ബാലാജിയുടെ ഗംഭീര പ്രകടനം തുടങ്ങിയ അനേകം പ്രത്യേകതകള്‍ നിറഞ്ഞ വേട്ടയാട് വിളയാട് കൂടുതല്‍ ഡിജിറ്റല്‍ മികവോടെ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു വിരുന്നാകും.
മികച്ചൊരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സിനിമയായ വേട്ടയാട് വിളയാട് കമല്‍ഹാസന്‍ എന്ന മികച്ച അഭിനേതാവിന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തു കൊണ്ടുവന്ന സിനിമയാണ്.
ഡി.സി.പി രാഘവന്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ഹാസന്‍ അവതരിപ്പിച്ചത്. കുറ്റകൃത്യങ്ങള്‍ തന്റേതായ പാതയിലൂടെ അന്വേഷിക്കുന്ന ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു രാഘവന്‍. സാധാരണ മനുഷ്യന്റെ പ്രണയവും സെന്റിമെന്‍സും ഉള്ള കഥാപാത്രം. കമല്‍ഹാസന് മാത്രം അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രം എന്ന് വേണമെങ്കില്‍ പറയാം.

കമല്‍ഹാസന്‍ – ജ്യോതിക ജോഡികളുടെ പ്രണയ രംഗങ്ങള്‍ എല്ലാ പ്രേക്ഷകരെയും കോരിത്തരിപ്പിക്കും. ഹാരിസ് ജയരാജിന്റെ ആകര്‍ഷകമായ സംഗീതത്തില്‍ കമല്‍ഹാസന്‍-ജ്യോതിക ജോഡികള്‍ ചുവട് വെച്ചപ്പോള്‍ അതിന്റെ അഴക് വേറൊന്നായിരുന്നു.
കോളിവുഡിലെ മികച്ച വില്ലനായ ഡാനിയേല്‍ ബാലാജി കമല്‍ഹാസന് വെല്ലുവിളി ഉയര്‍ത്തി കൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്.
35 ക്യാമറ ഉപയോഗിച്ച് ആദ്യം ചിത്രീകരിച്ച ചിത്രമാണ് വേട്ടയാട് വിളയാട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ചിത്രീകരിച്ച കാര്‍ ചേസ് രംഗം നെഞ്ചിടിപ്പോടെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. ഏറ്റവും സ്‌റ്റൈലിസ്റ്റായ സിനിമ എന്നാണ് പ്രേക്ഷക വിലയിരുത്തല്‍.
സെവന്‍ ചാനല്‍ കമ്മ്യൂണിക്കേഷനു വേണ്ടി മാണിക്യം നാരായണന്‍ നിര്‍മ്മിച്ച വേട്ടയാട് വിളയാട് ഗൗതം വാസുദേവ മേനോന്‍ രചന, സംവിധാനം നിര്‍വ്വഹിക്കുന്നു. ക്യാമറ – രവിവര്‍മ്മന്‍, സംഗീതം – ഹാരീസ് ജയരാജ്, വിതരണം – റോഷിക എന്റര്‍പ്രൈസസ്, പി.ആര്‍.ഒ – അയ്മനം സാജന്‍
കമല്‍ഹാസന്‍, ജ്യോതിക, പ്രകാശ് രാജ്, കാമലിനി മുഖര്‍ജി, ഡാനിയേല്‍ ബാലാജി എന്നിവര്‍ അഭിനയിക്കുന്നു. നവംബര്‍ 7-ന് റോഷിക എന്റര്‍പ്രൈസസ് ചിത്രം വീണ്ടും റിലീസ് ചെയ്യും.
അയ്മനം സാജന്‍

