Spread the love

തിരുവനന്തപുരം: ശബരിമലയിലെ  വിവാദത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ രാജി ആവശ ്യപ്പെട്ട് ബിജെപി നടത്തുന്ന 24 മണിക്കൂര്‍ രാപകല്‍ സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റ് സമര ഗേറ്റ് ഉപരോധിച്ചാണു സമരം.

ഇന്ന് സെക്രട്ടേറിയറ്റിലേക്കുള്ള 3 ഗേറ്റുകളും പ്രവര്‍ത്തകര്‍ ഉപരോധിക്കും. വിവിധ ജില്ലകളില്‍നിന്ന് കാല്‍ലക്ഷത്തോളം പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പിഎം ശ്രീ ഇത്രയും കാലം നടപ്പാക്കാതിരുന്നതു വരുന്ന തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവരുടെ നാടകം കുറെ കണ്ടതാണ്. ശബരിമല നിസ്സാരമായ വിഷയമല്ല. സ്വര്‍ണക്കൊള്ള എന്നത് ചെറിയ ആരോപണമല്ല. അഴിമതി നടന്നു എന്ന് ബോധ്യപ്പെട്ടതിനാല്‍ ഉളുപ്പുണ്ടെങ്കില്‍ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോറ്റിയെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍നിന്ന് സ്വര്‍ണം കടത്തിയെന്നു ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലു ം സ്വര്‍ണക്കൊള്ള നടക്കുന്നുണ്ട്. ശബരിമലയിലെ അന്വേഷണം സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.