കോഴിക്കോട് സ്വദേശിയായ യുവതിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
കോഴിക്കോട് വടകര സ്വദേശി അസ്മിന (37) യുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ ലോഡ്ജ് ജീവനക്കാരനായ പുതുപ്പള്ളി സ്വദേശി ജോബിൻ ജോർജിനായി (35) അന്വേഷണം തുടങ്ങി. ഇന്നലെയാണ് യുവതി ലോഡ്ജിൽ മുറിയെടുത്ത്. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോഡ്ജിലെ ജീവനക്കാരനായ ജോബി ജോര്‍ജ് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഒരാഴ്ച മുമ്ബാണ് ഇയാള്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ഒപ്പം ജോലി ചെയ്യുന്നവരോട് ആസ്മിന തന്റെ ഭാര്യയാണെന്നാണ് ജോബി പരിചയപ്പെടുത്തിയത്.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോബി ജോര്‍ജ് പുലര്‍ച്ചെ നാല് മണിക്ക് ലോഡ്ജില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആറ്റിങ്ങല്‍ പൊലീസ്. രണ്ട് കുട്ടികളുടെ അമ്മയായ ആസ്മിനയുമായി ജോബിയുമായി പരിചയത്തിലായിട്ട് കുറച്ച് കാലങ്ങളായി. എന്നാല്‍ ഇരുവരും തമ്മില്‍ എന്താണ് പ്രശ്നമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

