കോട്ടയം: ശബരിമലയിൽ 2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുരാരി ബാബുവിനെയാണ് സസ്‌പെന്റ് ചെയ്തത്. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. നിലവില്‍ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് ഇദ്ദേഹം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപ്പാളികൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. 2019 ല്‍ സ്വര്‍ണ്ണം ചെമ്പാണെന്ന് എഴുതിയതും മുരാരി ബാബു ആയിരുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയില്‍ പങ്കില്ലെന്ന് തിരുവിതാംകൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി മുരാരി ബാബു. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പ്രതികരിച്ചു.
താന്‍ നല്‍കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വര്‍ണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തെളിഞ്ഞു. വീഴ്ചയില്‍ പങ്കില്ലെന്നും മുരാരി ബാബു കൂട്ടിച്ചേര്‍ത്തു.
മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാന്നെ മുരാരി ബാബു പ്രതികരിച്ചു. താന്‍ നല്‍കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വര്‍ണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു അവകാശപ്പെട്ടു.
അതേ സമയം ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള മൂരാരിയുടെ ദുരൂഹമായ എല്ലാ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണെന്ന് കുഞ്ചൻ നമ്പിയാർ സാംസ്ക്കാരിക സമിതി ചെയർമാൻ സഞിജീവ് വിപി നമ്പൂതിരി ആവശ്യപ്പെട്ടു.
മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്ത് മാറ്റി നിർത്തി അന്വേഷണത്തിന് ഉത്തരവിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മാറിമാറി വരുന്ന ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചും ചിലരുടെ പാദസേവ ചെയ്തും തന്ത്ര പ്രധാന സ്ഥാനങ്ങളിൽ മുരാരി ബാബു നിയമനം വാങ്ങിച്ച് ഇരുന്നിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റിനും ദേവസ്വം ബോർഡിനും ദുഷ്പേര് ഉണ്ടാക്കുന്ന ഇത്തരം ആരെയും സർവീസിൽ വെച്ചുപൊറുപ്പിക്കരുത്.
ഏറ്റുമാനൂർ, തിരുനക്കര, വൈക്കം ക്ഷേത്രങ്ങളിൽ ജോലിചെയ്തിരുന്ന കാലത്ത് മൂരാരി ആന എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള കാരൃങ്ങളിൽ വൻ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സഞ്ജീവ് നമ്പൂതിരി ആരോപിച്ചു. ഇതിലെ മുഴുവൻ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം കൂടി നടത്തണം.ഈ കാലയളവിൽ മൂരാരി സമ്പാദിച്ച സ്വത്തുക്കളെ ക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും സഞ്ജീവ് വി പി നമ്പൂതിരി ആവശ്യപ്പെട്ടു.

