കോട്ടയം:കെഎസ്ആര്‍ടിസി ബസ് പൊലീസ് ജീപ്പില്‍ ഉരഞ്ഞുവെന്നാരോപിച്ച് വൈക്കം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ, ബസ് ഡ്രൈവറെ മര്‍ദിച്ചെന്നു പരാതി ഉയര്‍ന്നു. മുഖത്തു മര്‍ദനമേറ്റ മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ പാലക്കാട് മതുപ്പള്ളി ചാഴിയാറ്റിരി കളത്തിപ്പടി കെ.പി.വേലായുധനെ (48) വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണുപരിശോധന നടത്തി.ബുധനാഴ്ച്ച രാവിലെ 11.45നു വൈക്കം – വെച്ചൂര്‍ റോഡില്‍ തലയാഴം കെഎസ്ഇബി ഓഫിസിനു സമീപം ഡ്രൈവറെ ഗ്രേഡ് എസ്ഐ മര്‍ദിച്ചെന്നാണു പരാതി.
തലയാഴം പഞ്ചായത്ത് ഓഫിസിനു സമീപം ബസിന്റെ പിന്‍ഭാഗം പൊലീസ് ജീപ്പിന്റെ കണ്ണാടിയില്‍ ഉരഞ്ഞെങ്കിലും ഇതറിയാതെ ഡ്രൈവര്‍ ബസുമായി മുന്നോട്ടുപോയി. പോലീസ് നിര്‍ദേശപ്രകാരം ബൈക്ക് യാത്രക്കാരന് പറഞ്ഞതനുസരിച്ച് ലൈബ്രറിക്കു സമീപം ബസ് നിര്‍ത്തി. തുടര്‍ന്നു ഗ്രേഡ് എസ്ഐ ഡ്രൈവറെ വിളിച്ചറിക്കി ലൈബ്രറിയുടെ സമീപത്തേക്കു കൊണ്ടുപോയി മര്‍ദിച്ചെന്നാണു പരാതി.മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന ബസിലെ 29 യാത്രക്കാരില്‍ 22പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളായിരുന്നു. പിന്നാലെ വന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസിലാണു യാത്രക്കാരെ കയറ്റിവിട്ടത്.
വൈക്കം പൊലീസില്‍ പരാതി നല്‍കിയതായി കെഎസ്ആര്‍ടിസി വൈക്കം ഡിപ്പോ അധികൃതര്‍ അറിയിച്ചു.പോലീസ് ജീപ്പില്‍ ഇടിച്ചിട്ടും നിര്‍ത്താതെ വളരെ ദൂരം മുന്നോട്ടുമാറ്റിയാണു ബസ് നിര്‍ത്തിയതെന്നും ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുക മാത്രമാണു ഗ്രേഡ് എസ്ഐ ചെയ്തതെന്നും എസ്എച്ച്ഒ എസ്.സുകേഷ് പറഞ്ഞു.
പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ബസ് ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹം ആല്‍ബവുമായി ബന്ധപ്പെട്ട് പോലീസുകാരന് ഫോട്ടോഗ്രഫറെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മര്‍ദിച്ചു. ഇതു സംബന്ധിച്ച് പോളശ്ശേരി സ്വദേശിയായ പോലീസുകാരന്റെ വിവാഹഫോട്ടോയും സ്റ്റേജും തയ്യാറാക്കിയ ഇവന്റ് മാനേജ്മെന്റ് ഉടമ ചേര്‍ത്തല തൈക്കാട്ടുശ്ശേരി പുതുവീട്ടില്‍ മുകേഷി(33)നാണ് മര്‍ദനമേറ്റത്. ജൂലായ് 21-നായിരുന്നു സംഭവം. മുകേഷിനെ ജോലി ഏല്‍പ്പിച്ചത് വധുവിന്റെ വീട്ടുകാരാണ്. ഇവര്‍ 28,000 രൂപ നല്‍കാനില്ലെന്ന് പറഞ്ഞ തിനാല്‍ വിവാഹ ആല്‍ബം മുകേഷ് കൊടുത്തില്ല. പണം വാങ്ങിനല്‍കാന്‍ സഹായി ക്കണമെന്ന് പോലീസുകാനോട് മുകേഷ് പറഞ്ഞിരന്നു. ആല്‍ബം നല്കാത്തതനാല് പോലീസുകാരന്റെ ഭാ ര്യവീട്ടുകാര് പരാതി നല്കി യെന്നുപറഞ്ഞ് മുകേഷിനെ വൈക്കം പോലീസ്സ്റ്റേഷനി ലേക്ക് വിളിപ്പിച്ചു.സിസിടിവി ക്യാമറ ഇല്ലാത്ത പിആര്‍ഒയുടെ മുറിയിലെത്തി ച്ച്, യൂണിഫോമിലല്ലാതിരുന്ന പോലീസുകാരടക്കം നാലു പേര് പേര് മര്‍ദിച്ചെന്നാണ് മുകേഷ് പറയുന്നത്. ഇതിനിടെ വൈക്കത്തെ ഒരു പോലീസുകാരന് സ്വത്തു തട്ടിയെടുത്തത് സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയും ഉയര്‍ന്നിട്ടുണ്ട്്.

