പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായി മര്‍ദിച്ചു. ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയും ചെയ്തെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ചരല്‍ക്കുന്ന സ്വദേശിയായ ജയേഷും ഭാര്യ രശ്മിയും പോലീസ് പിടിയിലായി. ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്.
റാ ന്നി സ്വദേശിയുമായി രശ്മി ഫോണിലൂടെ സൗഹൃദത്തിലായി. തുടർന്ന് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമൺ ജംക്ഷനിൽ എത്തിയ യുവാവിനെ ജയേഷ് ഒപ്പം കൂട്ടി.ഇയാളെ വീട്ടിലെത്തിച്ചശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. ജനനേന്ദ്രിയത്തിൽ മുളക് സ്പ്രേ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു. നഖം പിഴുതെടുത്തു. പിന്നീട് യുവാവിനെ റോഡിൽ ഉപേക്ഷിച്ചു. യുവാവിനെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്.യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്ഐആറിലുണ്ട്.
ഇത്തരത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിവേയും ഇവർ മർദിച്ചു. തിരുവല്ലയിൽവച്ച് ജയേഷ് യുവാവിനെ കൂട്ടികൊണ്ടുവന്നു. വീട്ടിലെത്തിച്ച് അതിക്രൂരമായി മർദിച്ചു. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. പിന്നീട് വാഹനത്തിൽ കയറ്റി വഴിയിൽ ഇറക്കിവിട്ടു.
അതേസമയം യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരപീഡനം. യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ച് യുവാവിനെ വിവസ്ത്രരാക്കിയശേഷം കട്ടിലിൽ കിടത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് എഫ്ആആറിൽ പറയുന്നത്. കൂടാതെ കട്ടിലിൽ കൈകള്‍ കെട്ടിയിട്ടശേഷം വാക്കത്തി കഴുത്തിൽവെച്ച് കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയും മര്‍ദനം തുടര്‍ന്നു. കൈകളിൽ കയര്‍ കെട്ടിയശേഷം വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂക്കിയും കട്ടിങ് പ്ലയര്‍കൊണ്ട് മോതിരവിരലിൽ അമര്‍ത്തിയും പീഡനം തുടര്‍ന്നുവെന്നാണ് എഫ്ഐആറിലുള്ളത്.അതിക്രൂരമായാണ് ഇവര്‍ യുവാക്കളെ മര്‍ദിച്ചത്. രണ്ട് ദിവസങ്ങളിലായാണ് സംഭവം നടക്കുന്നത്.

