പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെന്ററിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ്. സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ ആണെന്നും അത് നൽകിയത് മറ്റൊരു സ്പാ ഉടമയാണെന്നും സഞ്ജയ് പറയുന്നു.
ബിസിനസ് തകർക്കുകയായിരുന്നു ലക്ഷ്യം. ഗുണ്ടാപിരിവ് പൊലീസിന്റെ കഥയാണ്. പൊലീസ് – ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. താൻ പൊലീസിൽ പ്രത്യേക പരാതി നൽകുമെന്നും സഞ്ജയ് പറഞ്ഞു.
അതേസമയം, തിരുവല്ല സ്പാ ബലാത്സംഗ കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം.

