Spread the love

മലയാളികളുടെ പ്രിയ നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഗ്രേസ് ആന്റണിതന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമാണ്.

ബഹളമില്ല, വെളിച്ചമില്ല, ആള്‍ക്കൂട്ടമില്ല

അവസാനം ഞങ്ങള്‍ അത് സാധ്യമാക്കി’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. വരന്റെ കൈയില്‍ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഗ്രേസ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദൻ അടക്കമുള്ള മലയാള സിനിമാ താരങ്ങള്‍ നടിക്ക് ആശംസകളുമായി രംഗത്തെത്തി.

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആന്റണി വെളിത്തിരയിലേക്ക് എത്തുന്നത്.