ആലപ്പുഴ : ചേര്‍ത്തലയിൽ പള്ളിപ്പുറം സ്വദേശിയായ 27കാരി മക്കളുമൊത്ത് 17 വയസുകാരനുമായി നാടുവിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
യുവതി ഫോണിൽ ബന്ധുവിന് വാട്സാപ്പ് മെസേജ് അയച്ചതോടെയാണ് ഇരുവരെയും കണ്ടെത്തിയത്. ആദ്യം ഫോണ്‍ ഓഫ് ചെയ്ത ശേഷമാണ് യുവതി യാത്ര ആരംഭിച്ചത്. തുടർന്ന് ബെംഗളൂരുവിലെത്തിയ ശേഷം ഫോണ്‍ ഓണാക്കി വാട്ട്സ്ആപ്പ് തുറന്നതോടെയാണ് ഇവർ പിടിവീണത്.
അതേസമയം തങ്ങൾ ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഇരുവരും ആദ്യം ബെംഗളൂരുവിലേക്കാണ് സംഘം എത്തിയത്. പിന്നീട് കൊല്ലൂരിലേക്കായി യാത്ര. ബെംഗളൂരുവില്‍ നിന്നും സംഘത്തെ പിന്തുടര്ന്നാണ് പൊലീസ് കൊല്ലൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു.

