കോട്ടയം : മള്ളിയൂർ ക്ഷേത്രത്തിൽ വിനായക ചതുർഥി മംഗളദീപം തെളിച്ച് മഹാഗണപതിയെ തൊഴുത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
വിനായക ചതുർഥിയുടെ തലേന്ന് ചോവ്വാഴ്ച വൈകുന്നേരം 4. 20 ഓടെയാണ് ഗവർണർ മള്ളിയൂർ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര അധികൃതർ
പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.
കേരളീയ വേഷത്തിൽ മുണ്ടും വേഷ്ടിയും ധരിച്ച് ക്ഷേത്രത്തിലേക്ക് പ്രവേശിച്ച ഗവർണറെ വാദ്യമേളങ്ങളോടെയാണ് ആനയിച്ചത്.
വിഘ്ന നിവാരണമൂർത്തിയുടെ ക്ഷേത്രത്തിൽ ആചാരപ്രകാരം നാളികേരം ഉടച്ചു പ്രാർത്ഥിച്ചു. തുടർന്ന് തിരുനടയുടെ മുന്നിൽ ചതുർഥി മംഗളദീപം തെളിച്ചു. 12 നാളികേരമാണ് ഗവർണർ ഗണേശ പ്രീതിക്കായി എറിഞ്ഞുടച്ചത്

വൈഷ്ണവ ഗണപതിയെയും ഉപദേവതകളെയും തൊഴുത് വഴിപാടുകളും കഴിച്ചാണ് ഗവർണർ മടങ്ങിയത്.
ഫ്രാൻസിസ് ജോർജ് എംപി, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻലാൽ, മഹാമണ്ഡലേശ്വർ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജ്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി, എന്നിവർ ചേർന്നു ഗവർണറെ സ്വീകരിച്ചത്. മള്ളിയൂർ വൈഷ്ണവ ഗണപതിയുടെ ചെറു ശില്പം ഗവർണർക്ക് മള്ളിയൂർ ക്ഷേത്രം അധികൃതർ സമർപ്പിച്ചു.

