കോട്ടയം/പള്ളിക്കത്തോട് : നെടുമാവ് – അരുവിക്കുഴി റോഡ് ഗതാഗത യോഗൃമല്ലാതെ 6 വർഷം കഴിഞ്ഞിട്ടും റോഡ് ടാറിംഗ് ചെയ്ത് ഗതാഗത യോഗൃമാക്കാൻ യാതൊരു നടപടിയുമെടുക്കാത്ത കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആറ് വർഷമായിട്ട് കുഴിയടക്കൽ പോലുമില്ലാതായതോടയാണ് ടാർ ചെയ്ത റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടത്. കാൽനടയാത്രക്കാർക്കുപോലും സഞ്ചാരം ബുദ്ധിമുട്ടായി തീർന്നു. യാത്രക്കാർ ഓട്ടം വിളിച്ചാൽ ഓട്ടോ റിക്ഷകളുടെ വരവും നിലച്ചു. നെടുമാവ് -അരുവിക്കുഴി യാത്രയുടെ ഏക ആശ്രയമായ സ്വകാരൃ ബസും ഈ വഴിയുള്ള ഓട്ടം നിർത്താനുള്ള നീക്കത്തിലാണ്.

നെടുമാവ് സെന്റ് പോൾസ് പള്ളി, സെന്റ് ജെയിംസ് സിഎസ്ഐ പള്ളി, സിഎംഎസ് ചർച്ച്, സെന്റ് മേരീസ് എൽപി സ്കൂൾ കൊമ്പാറ, എൻഎസ്എസ് ഹയർ സെക്കന്ററി സ്കൂൾ ആനിക്കാട്, കല്ലാടം പൊയ്ക ഗവ. ആശുപത്രി, കദളി മറ്റം ഭിന്നശേഷി പരിപാലന കേന്ദ്രം പ്രോവിഡന്റ് ഹോം, അരുവിക്കുഴി വാട്ടർ ഫോൾ ടൂറിസ്റ്റ് കേന്ദ്രം, അരുവിക്കുഴി ലൂർദ്ദ് മാതാ ചർച്ച് എന്നിവ സ്ഥിതിചെയ്യുന്നതും നെടുമാവ് അരുവിക്കുഴി റോഡിന്റെ ഇരു വശങ്ങളിലുമാണ്. ഇത്രയേറെ സ്ഥാപനങ്ങളുള്ള നിതൃജീവിതത്തിൽ വളരെ പ്രാധാനൃമുള്ള ഈ റോഡാണ് അധികൃതരുടെ അനാസ്ഥമുലം വർഷങ്ങളായി അവഗണിക്കപ്പെട്ടിരിക്കുന്നത്. റോഡിനോടുള്ള കടുത്ത അവഗണനക്കെതിരെ ബിജെപിയും കോൺഗ്രസും സമരവുമായി രംഗത്ത് വന്നുവെങ്കിലും ഭരണകക്ഷിയുടെ ഭാഗമായ ചീഫ് വിപ്പുകൂടിയായ എംഎൽഎ ജയരാജ് വേണ്ടത്ര താല്പരൃം കാണിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. പള്ളിക്കത്തോട് പഞ്ചായത്ത് ബിജെപി ഒറ്റക്ക് ഭരിക്കുന്നതിനാൽ സർക്കാർ ഫണ്ടിലും വിവേചനം നേരിടുന്നുവെന്നാണ് പഞ്ചായത്ത് കമ്മറ്റി പറയുന്നത്. പള്ളിക്കത്തോട് പഞ്ചായത്തിന്റെ വികസനത്തിൽ അദ്ദേഹം പുറം തിരിഞ്ഞ് നില്ക്കുന്നതിന്റെ പ്രധാന ഉദാഹരണമാണ് തകർന്ന് കിടക്കുന്ന നെടുമാവ് അരുവിക്കുഴി റോഡ്. എംഎൽഎയുടെ വികസനം കറുകച്ചാൽ പൊൻകുന്നം പ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങി.
പള്ളിക്കത്തോട് പഞ്ചായത്തിലെ ഏക ടൂറിസം കേന്ദ്രമായ അരുവിക്കുഴി വാട്ടർ ഫോൾസിന്റെ വികസനത്തിലും അദ്ദേഹം സജീവ താല്പരൃമെടുക്കുന്നില്ല. പഞ്ചായത്തിൽ പുതുതായി ഒരു സ്ഥാപനം പോലും തുടങ്ങാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. മുൻപ് പുതുപ്പള്ളി പഞ്ചായത്തിന്റെ ഭാഗമായിരുന്നു പള്ളിക്കത്തോട് പഞ്ചായത്ത്. കാഞ്ഞിരപ്പള്ളി നിയാജകമന്ധലത്തിലേക്ക് പള്ളിക്കത്തോട് മാറിയതോടയാണ് ശനിദശ തുടങ്ങിയത്.
യുഡിഎഫിലും എൽഡിഎഫിലും മാറി മാറി ജയരാജ് മത്സരിച്ചപ്പോൾ അദ്ദേഹത്തിന് മികച്ച ഭൂരിപക്ഷം നൽകിയ പഞ്ചായത്താണ് പള്ളിക്കക്കത്തോട്.അതേ സമയം പത്തനം തിട്ട ലോക്സഭാ മന്ധലത്തിൽ പെട്ടതാണ് പള്ളിക്കത്തോട് പഞ്ചായത്തിലുള്ള നെടുമാവ് – അരുവിക്കുഴി റോഡ് . എംപി യായ ആന്റോ ആന്റണിയും ഈ റോഡിന്റെ ശോചാവസ്ഥ പരിഹരിക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.എന്നാൽ ജയരാജും ആന്റോയും പരസ്പരം പഴിചാരി രക്ഷപെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. നാടിന്റെ വികസനത്തെക്കാൾ ഉപരി ഇരുവരും തെരഞ്ഞെടുപ്പുകളിൽ സാമുദായിക വികാരം ആളികത്തിച്ച് ജയിക്കുന്ന തന്ത്രമാണ് സമർത്ഥമായി പ്രയോഗിക്കുന്നത്.

