കോഴിക്കോട് :കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ ചത്ത മരപ്പട്ടി വെള്ളത്തില്‍ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മരപ്പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജില്ലാ കളക്ടറേറ്റിലെ മുകളിലത്തെ നിലയിലാണ് ടാങ്കുള്ളത്. ശരീരത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം. ഈ ടാങ്കില്‍ നിന്നാണ് കളക്ടറേറ്റിലെ ഡി ബ്ലോക്കിലേക്ക് വെള്ളമെത്തിക്കുന്നത്. ടാങ്ക്വറ്റിച്ച് ക്ലോറിനേഷന് ചെയ്തു.
കഴിഞ്ഞദിവസം മരപ്പട്ടികള്‍ കാരണം ഹൈക്കോടതിയുടെ ഒന്നാം നമ്പര്‍ ബെഞ്ചില്‍ കേസുകള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടായി. അടിയന്തര ഹര്‍ജികള്‍ മാത്രം പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സിറ്റിംഗ് നിറുത്തിവച്ചു. കോടതി ഹാളും മച്ചും ശരിയായി ശുചീകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി ജഡ്ജിമാര്‍ മടങ്ങി.
കോടതി ഹാളില്‍ അഭിഭാഷകര്‍ ഇരിക്കുന്ന ഭാഗത്ത് മൂത്രത്തിന്റെ ദുര്‍ഗന്ധം കാരണമാണ് സിറ്റിംഗ് നിറുത്തിവച്ചത്. മച്ചില്‍ നിന്നും എ.സി ഡക്ടുകളില്‍ നിന്നുമാണ് ദുര്‍ഗന്ധം വമിക്കുന്നതെന്നും വ്യക്തമായി. ഹാള്‍ വൃത്തിയാക്കിയ ശേഷം ഇന്ന് പതിവുപോലെ സിറ്റിംഗ് തുടരും.

