രാഹുൽ ഗാന്ധിയുടെ അമ്മയും കോണ്‍ഗ്രസ് മുൻ അധ്യക്ഷയുമായ സോണിയാ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനു മുന്‍പേ അവരുടെ പേര് വോട്ടഴ്സ് ലിസ്റ്റില്‍ ഉൾപ്പെട്ടിരുന്നെന്ന ബിജെപിയുടെ ആരോപണമാണ് കോൺഗ്രസ് വസ്തുതാന്വേഷണത്തിലൂടെ വ്യാജമെന്ന് കണ്ടെത്തിയത്. ബിജെപിയുടെ ഐടി സെല്ല് മേധാവി അമിത് മാളവ്യാണ് സോണിയാഗാന്ധിക്കെതിരേ വ്യാജവാർത്ത പ്രചരിപ്പിച്ചത്.
സോണിയാ ഗാന്ധിയുടെ പേര് ആദ്യമായി വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 1980 ൻ, അവർ ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്നുകൊല്ലം മുമ്ബാണെന്നും വോട്ട് ചെയ്യുമ്ബോൾ അവർക്ക് ഇറ്റാലിയന്‍ പൗരത്വം ആയിരുന്നുവെന്നുമായിരുന്നു അമിത് മാളവ്യ ട്വീറ്റ്ചെയ്തത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 1, സഫ്ദര്‍ജങ് റോഡിൽ ആയിരുന്നു ആ സമയത്ത് സോണിയ ജീവിച്ചിരുന്നത്. 1980ല്‍ ന്യൂഡല്‍ഹി ലോക്സഭാ മണ്ഡലത്തിലെ ഇലക്ടറൽ റോൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കിയാണ് ഇതു കണ്ടെത്തിയതെന്നും 1980 ജനുവരി ഒന്നാം തീയതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇതെന്നും ഈ പുനഃപരിശോധനാ പ്രക്രിയയ്ക്കിടെ സോണിയാ ഗാന്ധിയുടെ പേര് 145ാം പോളിങ് സ്റ്റേഷനിലെ 388ാം സീരിയൽ നമ്പറായി ചേർക്കപ്പെട്ടെന്നുമായിരുന്നു അമിത് മാളവ്യ ആരോപിച്ചത്.
തിരഞ്ഞെടുപ്പു നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനത്തിലൂടെയാണ് സോണിയാ ഗാന്ധി ഇന്ത്യയിലെ വോട്ടേഴ്സ് ലിസ്റ്റിൽ ഇടംപിടിച്ചതെന്നും യോഗ്യതയില്ലാത്തവരും അനർഹരുമായ വ്യക്തികളെ വോട്ടര്‍ പട്ടികയിൽ ഉള്‍പ്പെടുത്താനും ബിഹാറിലെ പരിഷ്കരണത്തെ എതിർക്കാനുമുള്ള രാഹുലിന്റെ താല്പര്യത്തിന് പിന്നിലെ കാരണം ഇതാകാമെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തുകയുണ്ടായി.
അമിത് മാളവ്യ പുറത്തുവിട്ട രേഖകൾ ഫോട്ടോഷോപ്പിലൂടെ വ്യാജമായി നിർമിച്ചതെന്ന് കോൺഗ്രസ് കണ്ടെത്തി. അമിത് മാളവ്യ പുറത്തുവിട്ട രേഖയിൽ നാഷണൽ കാപിറ്റൽ ടെറിട്ടറി അഥവാ രാജ്യതലസ്ഥാന മേഖല (എന്‍സിആര്‍) എന്നാണ് കൊടുത്തത്. 1992 ജനുവരി രണ്ടിനാണ് എൻസിആർ രൂപീകരിക്കപ്പെട്ടത്. 1992 ൽ നിലവിൽ വന്ന എൻസിആറിൻ ഉള്‍പ്പെട്ട് 1980 ൽ എങ്ങിനെയാണ് എൻസിആറിലെ വോട്ടറായി സോണിയാഗാന്ധി പട്ടികയിൽ ഇടംപിടിക്കുകയെന്ന് കോൺഗ്രസ് ചോദിച്ചു.
1980 ൽ ഡൽഹി എന്ന പേരിൽ നിയമസഭ മണ്ഡലം ഇല്ലായിരുന്നു. അതുപോലെ തന്നെ ‘ഡൽഹി’ എന്ന് മാത്രം പേരുള്ള ഒരു ലോക്സഭ മണ്ഡലവും അന്ന് ഉണ്ടായിരുന്നില്ല. അതായത്, അമിത് മാളവ്യ സോണിയാഗാന്ധിക്കെതിരേ ആരോപണം ഉന്നയിക്കാനായി വ്യാജമായി രേഖയുണ്ടാക്കുകയായിരുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇലക്ഷൻ കമ്മിഷന്റെ പേരിൽ വ്യാജ രേഖകൾ ചമച്ച ബിജെപി ഐടി സെല്ല് മേധാവിക്കെതിരേ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
വ്യാജരേഖ ചമയ്ക്കൽ ബിഎൻഎസിന്റെ സെക്ഷന്‍ 336(3) പ്രകാരം 7 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്. വോട്ട് ചോർത്തുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ ഐടി സെൽ മേധാവിക്കെതിരെ വ്യാജരേഖ ചമച്ചതിന് എഫ്ഐആർ ഫയല്‍ ചെയ്യാൻ ധൈര്യമുണ്ടോയെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ ചോദിച്ചു.

