Spread the love

കോട്ടയം : ചങ്ങനാശ്ശേരി കുറിച്ചി കാലായിപ്പടിയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

കുറിച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നീലംപേരൂർ നികത്തിൽ വീട്ടിൽ ജെബിൻ (21) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

ബൈക്കിൽ ജെബിനൊപ്പം യാത്ര ചെയ്തിരുന്ന അലൻ, അഭിഷേക് എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നംഗ സംഘം തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനായാണ്ചിങ്ങവനത്തേയ്ക്ക് എത്തിയത്.

ഈ സമയത്ത് ഇവർ സഞ്ചരിച്ച ബൈക്ക് കാലായിപ്പടി ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് റോഡിൽ തെന്നി മറിയുകയായിരുന്നതായി പൊലീസ് പറയുന്നു. തുടർന്ന് റോഡിൽ തെന്നിമാറിയ ബൈക്ക് റോഡരികിലെ സിഗ്നൽ പോസ്റ്റിൽ വന്നിടിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരെയും നാട്ടുകാരും പൊലീസും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

ജെവിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.