കോട്ടയം : ഏറ്റുമാനൂരിലെ അതിക്രൂരമായ പോലീസ് പീഡനത്തിന്റെ വാർത്ത മുക്കിയ പ്രമുഖ ദിനപത്രത്തിന്റെ പ്രാദേശിക ലേഖകന് എതിരെ നടപടി. പട്ടാപ്പകൽ നടന്ന മർദ്ദനത്തിന്റെ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ വന്നിട്ടും മുക്കിയതാണ് വിവാദമായത്.
പരസ്യമായി ഏറ്റുമാനൂർ സിഐ യുവാവിനെ തല്ലി ചതക്കുകയായിരുന്നു. മാർച്ച് 20ന് നടന്ന സംഭവം വൈകാതെ തന്നെ വാർത്താചാനലുകളിലും ദിനപത്രങ്ങളിലും യുവാവിന്റെ പിതാവ് അറിയിച്ചുവെങ്കിലും പോലീസ് ഭാഗം ന്യായീകരിച്ച് പ്രസ്തുത വാർത്ത പ്രസിദ്ധീകരിക്കാതിരിക്കുകയായിരുന്നു. ഇന്നലെ പിതാവ് വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ആഴംപുറംലോകമറിഞ്ഞത്. ഉത്തമ ബോധ്യത്തോടെ സൂര്യ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ സുപ്രീം കോടതി അഭിഭാഷകൻ എം ആർ അഭിലാഷ് പോലീസ് മർദ്ദനം പരാമർശിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് നൃസ് അവറിലാണ് ഏറ്റുമാനൂർ പോലീസിന്റെ യുവാവിന് നേരെയുള്ള ക്രൂരമായ അതിക്രമം പരാമർശിച്ചത്.
എന്നാൽ യുവാവ് നിരവധി കേസുകൾ പ്രതിയാണെന്നും കാപ്പ കുറ്റവാളി ആണെന്നുമാണ് പോലീസ് പറയുന്നത്.ക്രിമിനൽ കേസ് പ്രതിക്കും മനുഷ്യാവകാശമില്ലേ എന്നാണ് നിയമവിദഗ്ധർ ചോദിക്കുന്നത്.

