കോഴിക്കോട് : യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി സൂചന.
ഇതുസംബന്ധിച്ച വിവരം ലഭിച്ചെന്നും മോചനം സംബന്ധിച്ച തുടർ ചർച്ചകൾ നടക്കുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ അറിയിച്ചു. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചു.
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ്നിമിഷ പ്രിയ ജയിലിലായത്
യമൻ മതപണ്ഡിത മാരുമായി നടത്തിയ ചർച്ചയിലാണ് പ്രതീക്ഷ നൽകുന്ന വാർത്തകൾ പുറത്തുവരുന്നതെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.മാപ്പ് നൽകാൻ ചർച്ചയിൽ ധാരണയായിട്ടുണ്ടെന്നും, എന്നാൽ ദയാ ധനം കാര്യത്തിൽ ധാരണ ആയിട്ടില്ലെന്നുമാണ് സൂചന.
അന്താരാഷ്ട്ര മധ്യസ്ഥരുടെ സമ്മർദ്ദങ്ങൾ കൂടാതെ ഔദ്യോഗിക അതോറിറ്റികളുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് നിമിഷയുടെ വിധിയിൽ പുതിയ സൂചന ലഭിച്ചിരിക്കുന്നതെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാറുടെ ഓഫീസിൽ നിന്നും അറിയിച്ചു.
ഒന്നില്ലെങ്കിൽ ദിയാ ധനം സ്വീകരിച്ച് മോചനം അല്ലെങ്കിൽ ജീവപര്യന്തം തടവ് എന്നതിൽ ഉള്ള ചർച്ചയാണ് നടന്നത്.ഇതിൽ മോചനത്തിനുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ജൂലൈ 18-ാം തീയതിയാണ് നിമിഷപ്രിയയുടെ വധശിക്ഷ യമൻ ഭരണകൂടം നിശ്ചയിച്ചിരുന്നത്.

