Spread the love

പ്രേഷകര്‍ക്ക് വില്ലൻ വേഷങ്ങളിലൂടെ സുപരിചിതനായ നടനാണ് പൊന്നമ്പലം. സ്റ്റണ്ട് ആര്‍ടിസ്റ്റായിട്ടാണ് താരം സിനിമയിലെത്തിയത്. പിന്നീട് നാട്ടാമെ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം പൊന്നമ്പലം അഭിനയിച്ചിട്ടുണ്ട്.

നിലവിൽ രണ്ട് വൃക്കകളും തകരാറിലായ നടൻ ഡയാലിസിസ് ചികിത്സയിലാണ്.

“എനിക്ക് ആദ്യം സാമ്പത്തിക സഹായം ചെയ്തത് ശരത് കുമാറാണ്. മറ്റ് അഭിനേതാക്കളോടും ഇക്കാര്യം പറഞ്ഞ് അദ്ദേഹം പണം വാങ്ങി നൽകിയിരുന്നു. ധനുഷ് എന്നെ സഹായിച്ചിട്ടുണ്ട്. എത്ര രൂപയാണ് അവർ തന്നതെന്ന് ഞാൻ പറയില്ല. എല്ലാം അധികമായാണ് തന്നത്.

വീട്ടിൽ ഒരു ദുരന്തമുണ്ടായപ്പോഴും നടൻ അർജുൻ എന്നെ സഹായിച്ചു. ഞാൻ ഇനി ഒരു വർഷം കൂടെ മാത്രമേ ജീവിക്കൂ എന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഡയാലിസിസ് ആണ് ലോകത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷ’. പൊന്നമ്പലം പറഞ്ഞു.

“ ഇതുവരെ നാല് വർഷമായി ഒരേ സ്ഥലത്ത് 750 കുത്തിവയ്പ്പുകൾ എടുത്തു. ഒന്നിടവിട്ട ദിവസങ്ങളിൽ എനിക്ക് കുത്തിവയ്പ്പുകൾ എടുക്കേണ്ടി വരുന്നു. ഇത് വളരെ ബുദ്ധിമുട്ടാണ്. ഉപ്പുള്ള ഭക്ഷണം കഴിക്കാൻ കഴിയില്ല. വയർ നിറയെ ആഹാരം കഴിക്കാൻ പറ്റില്ല. ശെരിക്കും എന്റെ ശത്രുക്കൾക്ക് പോലും ഈ അവസ്ഥ ഉണ്ടാകരുത്. അദ്ദേഹം പറഞ്ഞു.

“ചികിത്സയ്ക്കായി 35 ലക്ഷം ഇതുവരെ എന്റെ ചെലവായി. നടൻ ചിരഞ്ജീവി എനിക്ക് 1.15 കോടി രൂപ നൽകി സഹായിച്ചു. പക്ഷേ പല നടന്മാരും ഞാൻ എങ്ങനെയാണെന്ന് ജീവിക്കുന്നതെന്ന് ചോദിച്ചതുപോലുമില്ല.