Spread the love

തൃശൂര്‍: ജനപ്രതിനിധികളുടെ ആഡംബര ജീവിത വിസ്മയങ്ങള്‍ക്കിടയില്‍ ചൊര്‍ന്നൊലിക്കുന്ന വീട്ടില്‍ കേരളത്തില്‍ ഒരു എംഎല്‍എ. തൃശൂര്‍ നാട്ടിക മണ്ഡലത്തിലെ എംഎല്‍എ സി.സി മുകുന്ദന്റെ വീടാണ് ചൊര്‍ന്നൊലിക്കുന്നത്. വിഎസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ മുകുന്ദന്‍ വീടിനുള്ളിലെ വെള്ളക്കെട്ടില്‍ വീണു പരിക്കേറ്റ് വിശ്രമത്തിലുമാണ്. 15 ദിവസം വിശ്രമം.കാലപ്പഴക്കം ചെന്ന ഓടിട്ട വീട് മകളുടെ വിവാഹ ആവശ്യത്തിനായി എടുത്ത അടവ് മുടങ്ങി ജപ്തി ഭീഷണിയിലുമാണ്. സിപിഐ എംഎല്‍എയായ മുകുന്ദന്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്.

മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കില്‍ നിന്ന് പത്തുവര്‍ഷം മുന്‍പ് ആറു ലക്ഷം രൂപ വായ്പയെടുത്തു. തെരഞ്ഞെടുപ്പിനുമുന്‍പ് ഒരുതവണ വായ്പ പുതുക്കി. ഇപ്പോള്‍ കുടി ശ്ശിക 18.75 ലക്ഷമായി. ജപ്തിക്കാര്യ മറിയിച്ച് ബാങ്കുകാര്‍ പലതവണ കത്തയച്ചു. എംഎല്‍എയായതി നാല്‍ ജപ്തിനടപടിക്ക് പരിമിതികളുണ്ടെന്നതിനാല്‍ ഇറക്കിവിട്ടിട്ടില്ലെന്നുമാത്രം.വീട് പുതുക്കിനിര്‍മിച്ചുനല്‍കാമെ ന്ന വാഗ്ദാനവു മായി പലരും എത്തുണ്ടെങ്കിലും അത് മുകുന്ദന്‍ സ്വീകരിച്ചിട്ടില്ല.

അന്തിക്കാട് ചെത്തുതൊഴി ലാളി സഹകരണസംഘത്തില്‍ അറ്റന്‍ഡറായിരുന്നു മുകുന്ദന്‍. ഈയിനത്തില്‍ തുച്ഛമായ പെന്‍ഷനുണ്ട്. എംഎല്‍എ എന്നനിലയിലുള്ള ഓണറേറിയമുണ്ട്. പക്ഷേ, ഇതൊന്നും കടം വീട്ടാന്‍ മതിയാകുന്നില്ല. കാര്‍ വാങ്ങാ നായി സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷത്തിന്റെ തിരിച്ചടവായി മാസംതോറും 28,000 അടയ്ക്കണം. വീട്ടിലെ വെള്ളം കളയാന്‍ പാത്രങ്ങളും ചാക്കും വാങ്ങിവച്ചിരിക്കുകയാണ് മുകുന്ദന്‍