ന്യൂഡൽഹി :കേരളത്തിലെ സ്കൂളുകളിൽസുരക്ഷിതമായ പഠന സാഹചര്യം ഉറപ്പാക്കണം എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

ആറ് വർഷം മുമ്പ് സുൽത്താൻബത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവത്തിന് ശേഷം, സ്കൂളുകളുടെ സമഗ്രമായ അടിസ്ഥാന സൗകര്യ ഓഡിറ്റ് ആവശ്യപ്പെട്ടു കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. 2019 ൽ എഴുതിയ കത്തും രാഹുൽ ഗാന്ധി തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു.

കൊല്ലത്ത് ഒസ്കൂൾ കോമ്പൗണ്ടിനുള്ളിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുള്ള മിഥുൻ മനു എന്ന കുട്ടിയുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു എന്നത് തന്നെ വളരെയധികം വേദനിപ്പിക്കുന്നു.
കേരള സർക്കാർ ഉടൻ തന്നെ ഒരു സമയബന്ധിതമായ പബ്ലിക് ഓഡിറ്റും സംസ്ഥാനത്തെ സ്കൂൾ അടിസ്ഥാന സൗകര്യ നവീകരണവും നടത്തണം.
ഇനി ഒരു രക്ഷിതാവിനും ഇത്രയും വലിയ നഷ്ടം സഹിക്കേണ്ടി വരരുത്. സുരക്ഷിതമായ പഠന അന്തരീക്ഷം ഓരോ കുട്ടിക്കും അവകാശപ്പെട്ടതാണ്.

