കോട്ടയം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നതിന് പിന്നാലെ സ്ത്രീയെ കാണാനില്ലെന്ന് പരാതി
തലയോലപ്പറമ്പ് സ്വദേശിയായ സ്ത്രീയെയാണ് കാണാനില്ലെന്ന പരാതി വന്നിരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെയാണ് കാണാതായതായി ഭർത്താവ് വിശ്രുതൻ പറയുന്നത്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. പതിനാലാം വാർഡിലെ ശുചുമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവിന് വിവരമുണ്ട്.
ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം പുറത്ത് വരുന്നത്.
വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസൻറ് (11) നാണ് പരുക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്ന അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ ക്വാഷ്വാലിറ്റി ജീവനക്കാരൻ അമൽ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരിക്കേറ്റു.
10 , 11 , 14. വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ ഒഴിപ്പിച്ചു. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർന്ന് വീണത്.
അഗ്നിരക്ഷാ സേനയും, പോലീസും അടക്കമുള്ള സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ്.
അതേസമയം അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.
മന്ത്രി വി.എൻ വാസവനും, ആരോഗ്യ മന്ത്രി വീണ ജോർജും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.
പത്താം വാർഡിൻ്റെ ശുചിമുറിയോട് ചേർന്നുള്ള പൊളിഞ്ഞ കെട്ടിടം നിലനിന്നിരുന്നതെന്നും , ഈ ഭാഗത്ത് നിന്നുള്ളവരാകണം അപകടത്തിൽപ്പെട്ടതെന്നും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാർ.
പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില ബലക്ഷയം കണ്ടെത്തിയിരുന്നതിനാൽ പൂർണമായും അടച്ചിട്ടിരുന്നതാണെന്നും സൂപ്രണ്ട്.
അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ 14, 10 വാർഡിലുണ്ടായിരുന്ന 120 പേരിലധികം വരുന്ന രോഗികളെ സമീപത്തെ മറ്റ് വാർഡിലേക്ക് പൂർണമായും മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.

