Spread the love

കോട്ടയം :  ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഭർത്താവ് വിവിധ സ്ഥാപനങ്ങളുടെ കരാറുകാരനായി പ്രവർത്തിക്കുന്ന മേലുകാവ് മറ്റം സ്വദേശി വിഷ്ണു എസ്.നായർ (36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർ താമസിക്കുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആശുപത്രിയിൽ നിന്നും രാവിലെ രശ്മിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവരെപ്പറ്റി വിവരം ലഭിച്ചില്ല.

തുടർന്ന്, ആശുപത്രി അധികൃതർ ഈരാറ്റുപേട്ട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹങ്ങൾക്ക് സമീപത്തു നിന്നും സിറിഞ്ചും ലഭിച്ചിട്ടുണ്ട്. മരുന്ന് കുത്തി വയ്ക്കാനാണ് ഈ സിറിഞ്ച് ഉപയോഗിച്ചതെന്ന് സംശയിക്കുന്നുണ്ട്.

ഈരാറ്റുപേട്ട പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും ഒരു മുറിയിൽ കട്ടിലിൽ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ് . വിഷ്ണു കരാർ ജോലികൾ ചെയ്‌തു വരികയായിരുന്നു. ഫോൺ വിളിച്ച് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ എത്തിയതിനെ തുടർന്നാണ് കണ്ടെത്തിയത്. കയ്യിൽ സിറിഞ്ച്, ടേപ്പ് ഉപയോഗിച്ച് കെട്ടിവച്ച നിലയിലാണ്. നാലുമാസമായി ഇവിടെ താമസിച്ച് വരികയായിരുന്നു. ഇവർക്ക് കുട്ടികളില്ല. രശ്മി മേലുകാവ്‌ സ്വദേശിനി ആണ്

രാമപുരം കൂടപ്പുലം രാധഭാവൻ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം നടന്നു വരികയാണ്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് ആയിരുന്നു രശ്മി. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി.