പി.വി അൻവറിനു മുമ്പിൽ യുഡിഎഫിന്റെ വാതിലുകൾ അടഞ്ഞു കിടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരിക്കുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാടെടുക്കാൻ സതീശൻ തയ്യാറായിരിക്കുന്നത്.
എന്നിരുന്നാലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സതീശന് ഈ നിലപാടുമായി അധികകാലം മുന്നോട്ടു പോകാൻ കഴിയില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ താല്പര്യമുള്ളവരെ എല്ലാം കൂട്ടുപിടിച്ചില്ല എങ്കിൽ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കുമോ യുഡിഎഫിന് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഫലം വെച്ച് 2026 ൽ ഭരണം പിടിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.
പിണറായി സർക്കാർ തെറ്റ് തിരുത്തി ജനോപകാര നടപടികളുമായി മുന്നോട്ടു പോയാൽ അധികാരത്തിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

