Spread the love

 

തലയോലപ്പറമ്പ്: വൈക്കത്ത് യൂട്യൂബറെ വാടകവീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ തമ്പുരുവ (36) ആണ് മരിച്ചത്.

നാടൻ മത്സ്യബന്ധന രീതികൾ പരിചയപ്പെടുത്തുന്ന ‘ഫിഷറീസ് ക്യൂൻ തമ്പുരുവ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവർ ശ്രദ്ധേയയായത്. പരമ്പരാഗത മത്സ്യബന്ധന രീതികളും അനുഭവങ്ങളും പങ്കുവച്ചിരുന്ന ചാനലിന് നിരവധി പേരുടെ ശ്രദ്ധ ലഭിച്ചിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ മകളോടൊപ്പമായിരുന്നു തമ്പുരുവ താമസിച്ചിരുന്നത്. മകൻ ശ്രീഹരിയും ഭർത്താവ് സതീഷും മറ്റൊരു സ്ഥലത്താണ് താമസം.

വീട്ടിൽ തമ്പുരുവയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. വൈക്കം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)