ന്യൂഡൽഹി : ഡൽഹിയിൽ രാഹുൽഗാന്ധി ഖർഗെ ചർച്ച പൂർത്തിയായി. വി ഡി സതീശന് സാധ്യതയെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ. അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വാർത്താക്കുറിപ്പിൽ ആണോ അതോ വാർത്ത സമ്മേളനത്തിൽ ആണോ എന്ന് വ്യക്തമല്ല. ബുധനാഴ്ച വൈകിട്ട് നടന്ന ചർച്ചയിൽ വി.ടിസതീശന്ചെറിയ മുൻതൂക്കം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റു സ്ഥാനാർത്ഥികളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂ എന്നാണ് അറിയുന്നത്. അന്തിമഘട്ട ചർച്ചയിൽ സതീശന് ഉണ്ടായ മുൻതൂക്കം തുടർച്ചകളിൽ നിലനിൽക്കുമോ എന്നറിയില്ല.
കേരളത്തിൽ പൊട്ടിത്തെറി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് വീണ്ടും തീരുമാനം വൈകിപ്പിക്കുന്നതെന്ന് അറിയുന്നു. ഘടകകക്ഷികൾ വി ഡി സതീശന് പിന്നിൽ ഉറച്ചു നിന്നതോടെ സതീശന്റെ സാധ്യതകൾ യോഗം ചർച്ച ചെയ്യുകയായിരുന്നു. എന്നാൽ നിയമസഭ കക്ഷിയിൽ കെ സി വേണുഗോപാലാണ് മുൻതൂക്കം. സീനിയർ ലീഡർ എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ വികാരവും പരിഗണിക്കാതെ വയ്യ. മൂവരെയും ഒരുമിച്ചു കൊണ്ടുപോകാവുന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് ആണ് ഹൈക്കമാൻഡ് ഉറ്റുനോക്കുന്നത്. ഇന്നത്തെ ചർച്ചകളുടെ വെളിച്ചത്തിലുള്ള നടപടികൾ രാത്രി തന്നെ ആരംഭിക്കും. പാർട്ടി നേതാക്കന്മാരെയും ഘടകകക്ഷികളെയും ചർച്ചയുടെ വിശദാംശം വിളിച്ചറിയിക്കും.
നാളെ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ഇക്കാര്യം കോൺഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് സ്ഥിരീകരിച്ചു. ആരായിരിക്കും മുഖ്യമന്ത്രി എന്നതു സമ്മതിച്ച് അദ്ദേഹം സൂചന നൽകിയില്ല
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും സതീശിന്റെയും രമേശ് ചെന്നിത്തലയുടെയും വസതികളിലും പ്രവർത്തകർ തുടരുകയാണ്. എന്നാൽ പ്രഖ്യാപനം നാളെയാകും എന്ന റിപ്പോർട്ടുകൾ വന്നതോടെ വിഡി സതീശന്റെ വസതിയിൽ നിന്നും പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

