തിരുവനന്തപുരം: ഒരു വയസ്സുകാരിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കസ്റ്റഡിയില്‍. തിരുവനന്തപുരത്തെ വാമനപുരം കണിച്ചോടാണ് സംഭവം.
ഒരു വയസ്സുള്ള പവിത്ര എന്ന കുഞ്ഞിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ ഒരു ഓട്ടോയിൽ കുഞ്ഞിനെ കാരേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അതേസമയം കുഞ്ഞിന്റെ കഴുത്തിലും ശരീരഭാഗത്തും അടയാളങ്ങൾ ഉണ്ടായിരുന്നതിനാൽ കൊലപാതകമാണ് എന്ന സംശയത്തിലാണ് പേലീസ് കുഞ്ഞിന്റെ അമ്മ അശ്വതിയെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് താനാണ് കൊല ചെയ്തതെന്ന് കുഞ്ഞിന്റെ അമ്മ സമ്മതിച്ചത്.
അതേസമയം കുഞ്ഞിന്റെ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസിന്റെ സംശയം. കഴുത്തു ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

