Spread the love

ലണ്ടൻ : മാഞ്ചസ്റ്ററിലെ സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ കത്തി വീശിയ വിദ്യാര്‍ത്ഥിനിയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അധ്യാപകന് ഗുരുതരമായി പരിക്കേറ്റു.കോ-ഓപ്പ് അക്കാദമി ഹയര്‍ സ്‌കൂളിൽ ആണ് സംഭവം. സ്വന്തം ജീവന്‍ പോലും അവഗണിച്ചും കുട്ടികള്‍ക്ക് കാവലായ സയന്‍സ് അധ്യാപകന്‍ മെയ്സം അബ്ദുള്ള ആണ് ഇപ്പോള്‍ യുകെയിലെങ്ങും താരമായി മാറിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ക്ലാസുകൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം

ആക്രമണത്തില്‍ മെയ്സം അബ്ദുള്ളയ്ക്ക് പുറമെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ അക്രമിയായ പതിനാലുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

അധ്യാപകന്റെ കയ്യിലും കഴുത്തിലും കുത്തേറ്റത്. കത്തി കൊണ്ടുള്ള ആക്രമണത്തിൽ 14 വയസ്സുകാരായ രണ്ട് വിദ്യാർഥികൾക്കും പരുക്കേറ്റു. പ്രതിയെ ഇന്ന് (വെള്ളിയാഴ്ച) വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.