Spread the love

തിരുവനന്തപുരം: കമ്പിപ്പാരകൊണ്ട് പിതാവിന്റെ അടിയേറ്റ മകൻ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക്(28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങുന്നതിന്റെ പേരിൽ മാതാപിതാക്കലുമായി വഴക്കിടുകയും ഇതിൽ സഹിക്കെട്ട് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചപ്പോഴാണ് ഹൃദ്ദിക്ക് മരിച്ചത് .son dies after fathers attack in thiruvananthapuram.

ഒക്ടോബർ 9ന് വഞ്ചിയൂരിലെ വീട്ടിലുണ്ടായ സംഭവത്തെത്തുടർന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. അതേസമയം വിനയാനന്ദ് (52) പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. പതിവായി ഹൃദ്ദിക്ക് അച്‌ഛനെയും അമ്മയെയും ആക്രമിക്കുവായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ മകന്റെ നിർബന്ധത്തെത്തുടർന്ന് 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് വാങ്ങി നൽകിയിരുന്നു. എന്നാൽ ഒക്ടോബർ 21ന് തന്റെ ജന്മദിനത്തിന് മുൻപ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന് വാശി പിടിച്ചതാണ് അക്രമത്തിൽ കലാശിച്ചത്.