Spread the love

കോഴിക്കോട്: മടവൂര്‍ വെള്ളാരം കണ്ടിമലയിലെ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. ഉച്ചക്ക് കാട് വെട്ടുകയായിരുന്ന തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്ത് കുന്ദമംഗലം പൊലീസ് പരിശോധനകള്‍ തുടങ്ങി. അതേസമയം അസ്ഥികൂടത്തിന്‍റെ സമീപത്ത് നിന്നും ബാഗും സോക്സും വാക്കത്തിയും കണ്ടെത്തി. സമീപത്തെ മരത്തില്‍ കയറ് കൊണ്ടുള്ള കുരുക്കുമുണ്ട്. അസ്ഥികൂടം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.