Spread the love

കോട്ടയം: വിഴിഞ്ഞം തുറമുഖ പദ്ധതിയും , കൊച്ചിൻ മെട്രോയും കേരളത്തിന് സമ്മാനിച്ച വികസന നായകനും കേരളത്തിലെ പാവങ്ങളുടെ ആശ്രയവും ആയിരുന്ന ഉമ്മൻ ചാണ്ടി സ്വന്തം പാർട്ടിക്കകത്തു നിന്നും, മുന്നണിയിൽ നിന്നും രാഷ്ട്രിയ എതിരാളികളിൽ നിന്നും കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങിയാണ് നമ്മെ വിട്ട് പിരിഞ്ഞതെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

എല്ലാവരെയും ചേർത്തു നിർത്തി UDF നെ നയിച്ച ഉമ്മൻ ചാണ്ടി എന്ന ജന നേതാവിനെ മാതൃകയാക്കാൻ ഇപ്പോഴത്തെ നേതൃത്വം ശ്രമിച്ചില്ലെങ്കിൽ UDF ന് അധികാരം സ്വപ്നം മാത്രമായി മാറുമെന്നും  കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് സംസാരിക്കുക ആയിരുന്നു .കോട്ടയം ജില്ലാ കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.