Spread the love

ദില്ലി: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. ദുബായ് ജബല്‍ അലി ന്യൂ സോണാപൂരിലെ പൊതു ശ്മശാനത്തില്‍ പ്രാദേശിക സമയം നാല്മണിയോടെ ഹൈന്ദവ ആചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇരു കുടുംബങ്ങളും പങ്കെടുത്ത സംസ്കാര ചടങ്ങിൽ വൈകാരികമായ നിമിഷങ്ങളാണ് ഉണ്ടായത്. സംസ്കാരമാണ് നടന്നത് ഹൈന്ദവ ആചാരപ്രകാരമുള്ള.

കഴിഞ്ഞ 8-നാണ് ഷാര്‍ജയില്‍ വിപഞ്ചികയോടൊപ്പം ഒന്നരവയസുകാരിയായ വൈഭവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് നിതീഷ് തന്നെയായിരുന്നു. അതേസമയം വിപഞ്ചികയുടെ മൃത​ദേഹം നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. മൃതദേഹം തിങ്കളാഴ്ച തന്നെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.