കിലോയ്ക്ക് 258 ല്‍ റബര്‍ വ്യാപാരം. രണ്ടു വര്‍ഷത്തിനിടെ ഉയര്‍ന്ന വില ലഭിക്കുന്നത് ആദ്യം. പ്രതീക്ഷയോടെ കര്‍ഷകര്‍
കോട്ടയം വിപണിയില്‍ കുതിപ്പ്. കഴിഞ്ഞദിവസം റബര്‍ വ്യാപാരം കിലോയ്ക്ക് 258 രൂപയില്‍ തൊട്ടു. കഴിഞ്ഞ രണ്ടുവര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വില. 2024 ഓഗസ്റ്റിലാണ് ഇതിനു മുമ്പ് ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 255 രൂപ. ഗള്‍ഫ് സംഘര്‍ഷ പശ്ചാത്തലത്തില്‍ രാജ്യാന്തര വിലയിലെ ഉയര്‍ച്ചയും വിപണിയിലെ ക്ഷാമവുമാണ് വിലവര്‍ധന യ്ക്കുകാരണം. വേനലിനെത്തുടര്‍ന്ന് തായ്‌ലന്‍ഡ്, മലേ ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനം കുറവാണെന്നത് രാജ്യാന്തര വിലവര്‍ധനവിനു കാരണമാണ്. സംസ്ഥാനത്തും വേനല്‍മഴ വ്യാപമായതോടെ ടാപ്പിംഗ് കുറവാണ്. ഇതും വിപണിയെ ബാധിച്ചു. അന്നു വില വര്‍ധിച്ചെങ്കിലും പിന്നീട് താഴ്ന്നുപോയി. പക്ഷേ വിപണി ഘടകങ്ങള്‍ ഇക്കുറി അനുകൂലമാണെന്നാണ് വ്യാപാരികള്‍ പ്രകടിപ്പിക്കുന്നത്.

