Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. അടുത്തിനെ രേണുവിന്‌ കാൻസർ സ്ഥിതീകരിച്ചിരുന്നു

ഇപ്പോഴിതാ തനിക്ക് നേരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കും വികാരനിർഭരമായ മറുപടിയുമായി താരം രംഗത്ത് വന്നിരിക്കുവാന്. തനിക്ക് കാൻസർ ഇല്ലെന്നും സഹതാപവും ലൈക്കുകളും നേടാനായി രോഗം അഭിനയിക്കുകയാണെന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയായി, കീമോതെറാപ്പിയുടെ ഭാഗമായി തലയിൽ നിന്ന് മുടി കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ലൈവിലൂടെ പങ്കുവെച്ചാണ് രേണു പ്രതികരിച്ചത്.

‘തനിക്ക് കാൻസർ ഇല്ല എന്ന് പറയുന്നവരോട്… അതെ, എന്റെ മനസ്സിന് കാൻസർ ഇല്ല, പക്ഷേ ശരീരത്തിന് ഉണ്ട്. നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയൊരു കാൻസറാണ് എന്റെ ശരീരത്തെ പിടികൂടിയിരിക്കുന്നത്. മുടിയിൽ ഒന്ന് തൊട്ടാൽ മതി, അത് കയ്യിലേക്ക് കൊഴിഞ്ഞുവീഴുകയാണ്,’ എന്ന് കണ്ണീരോടെ രേണു വീഡിയോയിൽ പറഞ്ഞു.

കൂടാതെ തന്റെ ആരോഗ്യസ്ഥിതിയെ ചോദ്യം ചെയ്ത് വ്യക്തിഹത്യ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച രേണു, കഠിനമായ ചികിത്സയ്ക്കിടയിലും തനിക്ക് കരുത്താകുന്നത് പ്രേക്ഷകരുടെ പ്രാർത്ഥനകളും പിന്തുണയുമാണെന്ന് പറഞ്ഞു.