Spread the love

കോട്ടയം: കേസിൽപെടുന്നവരുടെ അത്താണിയായ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനത്തിനായി രാഹുൽ മാങ്കൂട്ടവും എത്തി.

പൊൻകുന്നം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ അട വഴിപാടും നടത്തി.

ഉദ്ദിഷ്ട കാരൃത്തിന് ജഡ്ജിയമ്മാവൻ നടയിൽ വൈകുന്നേരം അടവഴിപാടാണ് നടത്തുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രാഹുല്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷം അദ്ദേഹം മടങ്ങി.

കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവിടെ ദര്‍ശനം നടത്തിയാല്‍ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം 18-ാം തീയതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തിയത്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന നടൻ ദിലീപും ജഡിജിയമ്മാവൻ കോവിലിൽ ദർശനം നടത്തിയിരുന്നു.