Spread the love

കൊച്ചി : രാഹുൽ മാങ്കൂറ്റത്തിന്റേതായി പ്രചരിക്കുന്നു ഓഡിയോ സന്ദേശം ഒറിജിനാലാണെന്ന് എങ്ങനെ അറിയാമെന്ന് രാഹുൽ മാങ്കൂട്ടത്തിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ചോദിച്ചു.  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം മറക്കാൻ ഒരു മസാല കഥ സർക്കാരും ചാനൽ മുതലാളിയും ചേർന്ന് മെനയുകയാണെന്ന് രാഹുൽ തന്നോട് പറഞ്ഞിട്ടുണ്ട്എന്നാൽ താൻ ഇതേക്കുറിച്ച് രാഹുലിനോട് കൂടുതൽ ചോദിച്ചിട്ടില്ല

 

ഇത് അജണ്ടയുടെ ഭാഗമാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് അസ്വാഭാവിക നടപടി. മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് സ്റ്റേഷൻ അല്ല. എംഎൽഎയ്ക്ക് പോലും കാണാൻ പറ്റാത്ത ആളാണ് മുഖ്യമന്ത്രി.

 

കേരളത്തിലെ എത്ര സ്ത്രീകൾക്കെതിരെ ബലാത്സംഗ പരാതി വന്നിട്ടുണ്ട്. രാഷ്ട്രീയ മാനം ഇല്ലാത്ത ഒരു പരാതിയും മുഖ്യമന്ത്രിക്ക് കൊടുക്കാറില്ല.രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രം. മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് സ്റ്റേഷനാണ് ഇത് ആദ്യമായാണ് മനസ്സിലാക്കുന്നത്

 

2026 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സാഹചര്യത്തിൽ സ്വർണ്ണക്കൊള്ളയിൽ മുഖം രക്ഷിക്കാനാണ് ഇപ്പോൾ ഇത് പുറത്തെടുത്തിരിക്കുന്നത്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്താണ് ഇതിന് മുമ്പ് ഈ ശബ്ദം കേട്ടത്. എന്തുകൊണ്ട് ഇത്രയും നാൾ പരാതി കൊടുക്കാൻ കാത്തിരുന്നു.

പരാതി കൊടുക്കാൻ തെരഞ്ഞെടുത്ത സമയമാണ് സംശയത്തിന് ഇട നൽകുന്നത്